Monday 15 February 2010

നാല് മണിക്ക് നാല് മിനിറ്റു ബാക്കി!

ഇന്നാണ് ആ ദിവസം. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം. ജീവിത സമസ്യക്ക് നടുവില്‍ ഒരു ഉത്തരം കിട്ടിയിരിക്കുന്നു. നാട്ടുകാരും വീട്ടുകാരും അറിയാതെ ആ പ്രേമ നാടകം ഇതു വരെ അങ്ങനെ തഴച്ചു വളരുകയായിരുന്നു. വടക്കേതിലെ ജോണി കുട്ടി അവളുടെ വീട്ടില്‍ വിവരം എത്തിച്ചത് മുതലുള്ള സംഘര്‍ഷ ഭരിതമായ ദിന രാത്രങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിന്‍ കൂടിനുള്ളില്‍ ഒരു ബോംബ് പൊട്ടിയത് പോലെ. വാക്കേറ്റങ്ങള്‍ ഉപദേശങ്ങള്‍ ഭിഷണികള്, പക്ഷെ ഞാന്‍ തളര്‍ന്നില്ല, അവളെ എനിക്ക് അത്രക്കും ഇഷ്ടമായിരുന്നു. വീട്ടു തടങ്കലിലായിരുന്നു അവളെങ്കിലും എന്റെ കര്‍മ്മോല്സുകത കൃത്യമായി വിവരങ്ങള്‍ കൈമാറുന്നതിനു സഹായിച്ചു. ഒരു ഒളിച്ചോട്ടം. വെള്ളിയായ്ച്ച നാല് മണി കൊങ്കണ്‍ എക്സ്പ്രസ്സ്‌, മുംബൈ എന്നാ മഹാ നഗരം ലക്‌ഷ്യം.
നംബിശന്‍ എന്ന ആത്മ സുഹൃത്തിന്റെ അടുത്തേക്ക്, വിവരങ്ങള്‍ ഞാന്‍ അവനെ നേരത്തെ ധരിപ്പിച്ചിരുന്നു. ഹൃദയമിടിപ്പോടെ അവനു സമ്മതം. കാര്യങ്ങളെല്ലാം ഞാന്‍ ഉദ്ദേശിച്ച പോലെ, താത്കാലിക അവധിയില്‍ ആറു മാസം ജോലി ചെയ്ത ഇരുപത്തിയയ്യായിരം രൂപ കയ്യിലുണ്ട്.

ഇന്നു വെള്ളിയായ്ച്ച ആയതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍ പതിവിലും വലിയ തിരക്ക്. പക്ഷെ എന്റെ കയ്യില്‍ ഒരാഴ്ച മുമ്പേ ബുക്ക്‌ ചെയ്ത രണ്ടു സ്ലീപ്പര്‍ ക്ലാസ്സ്‌ ടിക്കറ്റുകള്‍. ഞാന്‍ രണ്ടു മണിക്കൂര്‍ നേരത്തെ എത്തി. ട്രെയിന്‍ സമയം നോക്കി യാത്ര ക്രമികരിക്കണമല്ലോ. ഒളിച്ചോട്ടമല്ലേ! കൃത്യ സമയം. ദൈവം എന്റെ കൂടെ തന്നെ. അവളെ രാവിലെ മൊബയിലില്‍ കിട്ടിയതാണ്, നാല് മണി ..നാല് മണി ഞാന്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചിരുന്നു...ഇപ്പോള്‍ മൂന്നര എന്റെ ഹൃദയമിടിപ്പ്‌ കൂടുന്നുണ്ടോ,,മനസ്സ് പല പല ചിന്തകളാല്‍ തിരമാല പോലെ ചലിച്ചു. ധൈര്യം സംഭരിച്ചു..നരമ്പുകള്‍ വലിഞ്ഞു മുറുകുന്നുണ്ടോ..ഞാന്‍ ശ്വാസം വലിച്ചു വിട്ടു..തല പെരുക്കുന്നത് പോലെ..ഞാന്‍ തല അട്ടി നോക്കി...പതുക്കെ എഴുന്നേച്ചു..കണ്ണിനു കാഴ്ച കുറയുന്നതുപോലെ..ഏതോ പരിചിത മുഖങ്ങള്‍ എന്നെ നോക്കി ചിരിച്ചു..എനിക്കവരെ ഓര്‍മിച്ചെടുക്കാന്‍ പറ്റുന്നില്ല. മൂന്നു അമ്പതായി ട്രെയിന്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ വരുമെന്ന അറിയിപ്പ് വന്നു. ഞാന്‍ ആകെ വിയര്‍ത്തിട്ടുണ്ട്. എന്റെ കണ്ണുകള്‍ പ്രവേശന കവാടത്തിനു നേര പ്രതിഷ്ടിച്ചിരിക്കുന്നു, മൊബയിലില്‍ ഇടക്കെടക്ക് കണ്ണ് എത്തുന്നുമുണ്ട്. അങ്ങോട്ട്‌ വിളിക്കരുതെന്നാണ് നിര്‍ദേശം, അതിനാല്‍ അതിനും കഴിയുന്നില്ല.
പൊടുന്നനെ മൊബൈല്‍ ശബ്ദിച്ചു. അവളുടെ വാക്കുകള്‍ കിതപ്പിനാല്‍ പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. ഞാന്‍ വാച്ചില്‍ നോക്കി, നാല് മണിക്ക് നാല് മിനിട്ട് ബാക്കി! ഏതാ പ്ലാറ്റ്ഫോം? ..രണ്ടില്‍ പെട്ടന്ന് വാ...അവളെ കണ്ടതും അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി. കയ്യില്‍ ബാഗ്ഗേജ് ഒന്നുമില്ലാതെ സാധാ ഡ്രെസ്സില്‍ ഒരു ദൂര യാത്രയുടെ സന്നാഹമോന്നുമില്ലാതെ മുന്നില്‍ നിന്നു . എന്താ ഇതു ? എന്റെ ആകാംക്ഷ അവള്‍ക്കു മനസ്സിലായി..'എനിക്ക് ഈ യാത്രക്ക് മനസ്സനുവതിക്കുന്നില്ല..ഞാന്‍ ചതിചൂന്നു ചേട്ടന് തോന്നാതിരിക്കാന്‍ ആണ് ഞാന്‍ ഇപ്പോള്‍ വന്നത്...ലക്ഷ്യമില്ലാത്ത ഒരു യാത്രക്കും, പറയാന്‍ കഴിയാത്ത ജീവിത വിഗതികളെ അഭിമുകീകരിക്കാന് പറ്റിയ ഒരു മനസിവകസ്ഥയിലുമല്ല ഞാന്‍' അവള്‍ പറഞ്ഞൊപ്പിച്ചു..ദേഷ്യം കൊണ്ട് എന്‍റെ മുഖം ചുവന്നു, അവളോട്‌ ഒന്നും എനിക്ക് മറുപടി പറയാന്‍ തോന്നിയില്ല..ഞാന്‍ പോക്കറ്റില്‍ നിന്നും അവളുടെ ടിക്കറ്റ്‌ എടുത്തു പിച്ചി ചീന്തി പ്ലാറ്റ്ഫോമില്‍ ഇട്ട് ഞാന്‍ മുന്നോട്ടു നടന്നു...അവള്‍ പുറകില്‍ ഓടി വന്നു എന്‍റെ കയ്യില്‍ പിടിക്കുന്നുണ്ടായിരുന്നു..ഞാന്‍ ശക്തിയായി അവളെ തള്ളി മാറ്റി..ഒരു പൊതു സ്ഥലം ആയതുകൊണ്ടാവണം അവള്‍ കൂടുതല്‍ ശ്രമിക്കാതിരുന്നത്. ട്രെയിന്റെ ശബ്ദം അടുത്ത് വരുന്നു.

ചായ.. ചായ.. ഞാന്‍ ഞെട്ടി ഉണര്‍ന്നു. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ എത്തിയിരിക്കുന്നു. ഇരുപതു വര്‍ഷം പിന്നിലുള്ള കാര്യങ്ങള്‍ ഇന്നലെ എന്നതുപോലെ എന്‍റെ മനസ്സിലുടെ കടന്നു പോയിരിക്കുന്നു. ഇരുപതു വര്‍ഷക്കാലം മുംബൈ എന്നാ മഹാ നഗരത്തില്‍ പകല്‍ രാത്രി വ്യത്യാസമില്ലാതെ, ഒരു മനോഹര സ്വപ്നം പോലും കാണാന്‍ സാധിക്കാഞ്ഞ നിദ്രകള്‍, ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ഇരുപതു വര്‍ഷങ്ങള്‍. ഒരു വാശിയുടെ പേരില്‍ നഷ്ട പെട്ട ജീവിതം, പക്ഷെ അവള്‍ക്കു ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതെങ്ങനെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു..എന്തായാലും ഇന്നു എന്‍റെ മനസ് ചത്തിരിക്കുന്നു, വിരോധം പോയിട്ട് ഒരു ചെറിയ ആഗ്രഹം പോലും കുടിയിരുത്താനുള്ള ശേഷി ഇന്നു അതിനില്ല. ഒരു രണ്ടു മണിക്കൂര്‍ യാത്ര കൂടി അത് കഴിയുമ്പോള്‍ ഈ യാത്ര തുടങ്ങിയെടുത്തു ഞാന്‍ തിരിച്ചെത്തുന്നു .

ഞാന്‍ വാച്ചില്‍ നോക്കി, നാല് മണിക്ക് നാല് മിനിട്ട് ബാക്കി!ഈ ബാക്കി നാലു മിനിറ്റില്‍ ആണോ ജീവിതം നിര്‍ണയിക്ക പെടുന്നത്, ഞാന്‍ മനസ്സില്‍ ആലോചിച്ചു. പക്ഷെ ഒരു സമാധാനം ഉണ്ട്, മറ്റൊരാളുടെ അതും ഞാന്‍ എന്നേക്കാള്‍ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ ജീവിതവും ഇതുപോലെ ആവാതെ രക്ഷപെട്ടല്ലോ ...
ഞാന്‍ ജനല്‍ കമ്പിയിലൂടെ എത്തി നോക്കി, കുറെ യുവ മിഥുന ങള്‍ ഇരട്ടകളായി പ്ലാറ്റ്ഫോമില്‍ അവിടെ അവിടെ ഇരിപ്പുണ്ട്. അവര്‍ സ്നേഹം പങ്കു വയ്ക്കുന്നു, ജീവിതം പങ്കു വയ്ക്കാനുള്ള സ്വപ്‌നങ്ങള്‍ നെയ്യുന്നു ..അവരുടെ പ്രേമ ബന്ധങ്ങള്‍ പൂത്തു തളിര്ക്കട്ടെയെന്നോ, അതോ അവര്‍ക്ക് അല്പം കൂടി പ്രായോഗിക ബുദ്ധി കൊടുക്കണേ എന്നോ പ്രാര്‍ത്ഥിക്കാന്‍ എനിക്ക് കഴിയുന്നില്ല. പക്ഷെ ഒന്ന് എനിക്ക് മനസ്സിലായി, ജീവിതം നമ്മുടെതാണ്‌ അത് മറ്റൊരാള്‍ക്ക്‌ വേണ്ടി തകര്‍ക്ക പെടുന്നത് നമ്മുടെ ആത്മാവിനോട് ചെയ്യുന്ന വലിയ വഞ്ചനയാണ്‌. അതിനാല്‍ ബാക്കിയുള്ള ആ നാലു മിനിറ്റില്‍ സശ്രദ്ധം ചലിക്കു...................ദൈവം അനുഗ്രഹിക്കട്ടെ !

free counters

No comments:

Post a Comment

മറ്റു സൃഷ്ടികള്‍