Monday, 31 October 2011

കടത്തിന്‍റെ കരിനിഴലുകള്‍
അയാള്‍ രമേശന്‍..എനിക്കോര്‍മ്മ  വച്ച കാലം മുതലേ അയാളുടെ മുഖത്ത് ഒരു ആകുലത നിഴലിച്ചിരുന്നു. അന്ന് എനിക്ക് പത്തു വയസ്സ്..ഒരു ദിവസം അച്ഛന്‍ അയാളോട് ഉമ്മറത്ത്‌ നിന്നു കയര്‍ക്കുന്നത്  ഞാന്‍ കേട്ടു 

'എടൊ കടം വാങ്ങിയാല്‍ പറഞ്ഞ സമയത്ത് തിരിച്ചു തരണം, അല്ലാതെ സഹായിച്ചവനെ ദ്രോഹിക്കരുത്. താന്‍ വാങ്ങിയ പൈസയും കൊണ്ട് അല്ലാതെ ഈ വീട്ടു മുറ്റത്ത്‌ ചവിട്ടിപോകരുത് ". അയാള്‍ തല കുനിച്ചു പടിയിറങ്ങി പോകുന്ന രംഗം ഇന്നും മനസ്സിലുണ്ട്.

Saturday, 29 October 2011

ജീവിതം: എന്ത്? എന്തിന്? എന്തായി?ജീവിതം ചീട്ടു കളി പോലെയാണത്രേ. കളി കണ്ടു പിടിച്ചതും നിയമം ഉണ്ടാക്കിയതും നമ്മളല്ല. നമ്മുടെ കൈവശം എത്തി ചേരുന്ന കാര്‍ഡുകളെ പറ്റി  നമുക്ക് ഒരു ധാരണയും ഇല്ല, എങ്കിലും നമ്മള്‍ കളിക്കാന്‍ ഉണ്ട്. ഒരു നല്ല കളിക്കാരന്‍ മോശം കയ്യാണ് (കാര്‍ഡുകള്‍) ലഭിച്ചതെങ്കിലും നന്നായി കളിച്ചു വിജയത്തില്‍ എത്തുന്നുന്നു. ഒരു മോശം കളിക്കാരന്‍ വന്നു ചേര്‍ന്ന നല്ല കയ്യ് (കാര്‍ഡുകള്‍) ആയിട്ടും പരാജയം നുകരുന്നു. അതായത് നാം എങ്ങനെ കളിക്കുന്നു എന്നതാണ് കാര്യം. 

Monday, 24 October 2011

നാല് മണിക്ക് നാല് മിനിറ്റു ബാക്കി!

ഇന്നാണ് ആ ദിവസം. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം. ജീവിത സമസ്യക്ക്  ഒടുവില്‍ ഒരു ഉത്തരം കിട്ടിയിരിക്കുന്നു. 

നാട്ടുകാരും വീട്ടുകാരും അറിയാതെ ആ പ്രേമ നാടകം ഇതു വരെ അങ്ങനെ തഴച്ചു വളരുകയായിരുന്നു. വടക്കേതിലെ ജോണിക്കുട്ടി അവളുടെ വീട്ടില്‍ വിവരം എത്തിച്ചത് മുതല്‍ തുടങ്ങിയ സംഘര്‍ഷ ഭരിതമായ ദിന രാത്രങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിന്‍ കൂടിനുള്ളില്‍ ഒരു ബോംബ് പൊട്ടിയത് പോലെ എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല . വാക്കേറ്റങ്ങള്‍ ഉപദേശങ്ങള്‍, ഭിഷണികള്‍, പക്ഷെ ഞാന്‍ തളര്‍ന്നില്ല, അവളെ എനിക്ക് അത്രക്കും ഇഷ്ടമായിരുന്നു. വീട്ടു തടങ്കലിലായിരുന്നു അവളെങ്കിലും   എന്‍റെ കര്‍മ്മോല്സുകത കൃത്യമായി വിവരങ്ങള്‍ അവള്‍ക്കു കൈമാറുന്നതിനു സഹായിച്ചു. ഒരു ഒളിച്ചോട്ടം. വെള്ളിയായ്ച്ച വൈകുന്നേരം നാല് മണിക്കുള്ള  കൊങ്കണ്‍ എക്സ്പ്രസ്സ്‌, മുംബൈ എന്ന മഹാ നഗരം ലക്‌ഷ്യം. നമ്പീശന്‍  എന്ന ആത്മ സുഹൃത്തിന്റെ അടുത്തേക്ക്, വിവരങ്ങള്‍ ഞാന്‍ അവനെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. ഹൃദയമിടിപ്പോടെ അവന്‍ സമ്മതിച്ചു. ഒരാളുടെ താത്കാലിക അവധിയില്‍ ആറു മാസം ജോലി ചെയ്ത വകയില്‍ ഇരുപത്തിയയ്യായിരം രൂപ കയ്യിലുള്ള ധൈര്യത്തിലായിരുന്നു ഈ ഉദ്യമം.

Wednesday, 19 October 2011

വെറുതെ കിട്ടിയ ഈ ഉപദേശം തള്ളിക്കളയരുതേ...ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പതിറ്റാണ്ട് ഉദിച്ചു വരുന്നതേയുള്ളൂ. കാലം ഏറെ മാറിയിരിക്കുന്നു. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന പരസ്യ വാചകത്തിനോടൊപ്പം നാട്ടുകാരുടെയും കാര്യം പറയാതിരുന്നതിന്റെ ഗുട്ടന്‍സ്‌ എനിക്ക് മനസ്സിലായിരുന്നില്ല. ഇപ്പോള്‍ ചിലതൊക്കെ മനസ്സിലായി. ഇനിയും പലതും മനസ്സിലാകാന്‍ കിടക്കുന്നു. എന്‍റെ കഥയുംകാര്യവും ബ്ലോഗ്ഗിലൂടെ ഒരു ഉപദേശ പെരുമഴ  തന്നെ നിങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്നു. 


പ്രകടനം മുദ്രാവാക്യം എന്നിവ പ്രതിഷേധ മാര്‍ഗ്ഗം എന്ന് മനസ്സിലാക്കിയവര്‍ക്ക്  തെറ്റി. നമ്മുടെ ഉന്നം, മെയ്‌വയക്കം, കുതിര ശക്തി, മിനിറ്റില്‍ കൂടുതല്‍ തെറി പറയാനുള്ള ജിഹ്വ ശക്തി എന്നിവ അളക്കാനുള്ള ചെറിയ ഒരു ഏര്‍പ്പാട്. പോലീസ് ലാത്തി വീശുകയാണെങ്കില്‍ ആദ്യം ചോര പൊടിയുന്ന ഭാഗം വച്ചു തടുക്കണം. തലയാണ് അത്യുത്തമം. മൂക്ക്, പല്ല് ചുണ്ട് മുതലായ ഭാഗങ്ങള്‍ ആണെങ്കില്‍ ക്യാമറ ഫോക്കസ് ചെയ്യാന്‍ എളുപ്പം. അലറിക്കരയുന്നതോ, വസ്ത്രം നഷ്ടപ്പെടുന്നതോ ഒരു കുറച്ചിലായി കാണരുത്. പോലീസുകാരന്‍ തോക്ക് എടുത്താല്‍ മാത്രം പോര വെടി വച്ചു എന്നു ഉറപ്പാക്കുക അല്ലെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ബോറടിച്ചു ക്ലാസ്സില്‍ ഇരുന്നു പഠിക്കേണ്ടി വരും. 

Monday, 10 October 2011

ഞാന്‍ ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍ (കവിത)


ഞാന്‍ ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍


(എന്നെ പറ്റി:)

ഞാനൊരു ബ്ലോഗ്ഗര്‍, സൂപ്പര്‍ ബ്ലോഗ്ഗര്‍
എല്ലാം തികഞ്ഞ ബ്ലോഗ്ഗര്‍
കഥകള്‍ കവിതകള്‍ ലേഖനങ്ങള്‍
സൃഷ്ടിച്ചു അമ്മാനമാടും ബ്ലോഗ്ഗര്‍!
മിനിറ്റിനു രണ്ടണ്ണം പോസ്റ്റും 
ചുറുചുറുക്കുള്ള ബ്ലോഗ്ഗര്‍