Tuesday 16 February 2010

ജ്യോതി ബസു

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാന്യന്‍! ആരവമുയര്‍ത്തുന്ന പ്രസംഗങ്ങളോ, സംഘടനാ നൈപുണ്യമോ ഒന്നുമല്ലായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. അധികം വികാരപ്രകടനങ്ങളില്ലാത്ത, സൗമ്യമായ ഒരു ചിരിയില്‍ ഹൃദയം കവരുന്ന, ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ, സത്യസന്ധനായ വിപ്ലവകാരി.
വ്യക്തി വിദ്വേഷം എന്ന വാക്കിന് അപവാദമായി വ്യത്യസ്ത കാഴ്ച്ചപാടുള്ള ആദര്‍ശങ്ങളെയും, വ്യക്തികളെയും, പ്രസ്ഥാനങ്ങളെയും സമഭാവനയിലൂടെ മാനവിക മൂല്യതിലധിഷ്ടിതമായി ഒരു പോലെ സ്നേഹിക്കാനും, സംവദിക്കാനും, സഹകരിക്കാനും അദ്ദേഹം മനസ്സ് കാട്ടി. അതിലുപരി അധികാരത്തിന്റെ മട്ടുപ്പാവില്‍ ഇരുപത്തിമൂന്നു വര്ഷം പിന്നിട്ടപ്പോള്‍ താനിരുന്ന ഇരിപ്പിടം മുള്ളാണി കൊണ്ട് നിറഞ്ഞതായിരുന്നു എന്ന സത്യം തന്റെ പിന്തുടര്‍ച്ചക്കാരനായ ബുദ്ധദേവിന്റ ഏതാനും വര്‍ഷത്തെ ഭരണം ക്ഷണിച്ചു വരുത്തിയ വിവാദങ്ങളില്‍ നിന്നും കൊലാഹലങ്ങളില്‍ നിന്നും മനസ്സിലാക്കാം . ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉള്‍വലിഞ്ഞിരുന്ന എല്ലാ രാഷ്ട്രിയ പ്രതിയോഗികളും, വിദ്വംസക ശക്തികളും മറനീക്കി കൊടുങ്കാറ്റ് ആയപ്പോള്‍ ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാല്‍പാദങ്ങളില്‍ നിന്ന് മണ്ണ് ഒലിക്കുകയായിരുന്നു . ലോക്സഭയില്‍ പ്രാതിനിധ്യം മൂന്നില്‍ ഒന്നായി കുറഞ്ഞപ്പോള്‍ സാധാരണക്കാരുടെയും, കൃഷിക്കാരുടെയും, തൊഴിലാളികളുടെയും വേറിട്ട ശബ്ദം സഭയില്‍ ഒരു നെരങ്ങല്‍ മാത്രമായി. ഇവിടെ നമ്മള്‍ ആ ദേശസ്നേഹിയായ വിപ്ലവകാരിയുടെ മഹത്വം മനസ്സിലാക്കാം. സോഷ്യലിസത്തില്‍ അധിഷ്ടിതമായ ഒരു പൊതു വിതരണ സംവിധാനവും, വേറിട്ട ചിന്താധരണിയില്‍ സന്തുലിതമായ ഒരു മധ്യവര്‍ത്തി സമൂഹത്തിനെ വാര്‍ത്തെടുക്കുകയും അതുവഴി സാമൂഹ്യ പരിഷ്കരണത്തില്‍ ഈ നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും മഹനീയ മാതൃകകളില്‍ ഒന്നാക്കി തീര്‍ക്കുകയും ചെയ്ത ധീകഷണശാലി . ആദര്‍ശത്തെക്കള്‍ വലുതല്ല നേതാക്കള്‍ എന്ന് വിമര്‍ശിക്കുന്നവരെ ചൂണ്ടിക്കാട്ടി അലമുറയിടുന്നവര്‍ക്ക്‌ ആദര്‍ശങ്ങള്‍ക്ക് ഉപരിയായ്‌ വവ്യവസ്ഥകള്ക്കുപരിയായി ഒരു മാനവിക മുഖമുള്ള ബസു വിനെ പോലെയുള്ള നേതാക്കള്‍ വഴികാട്ടികള്‍ ആകട്ടെയെന്നു ആശിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഹൃദയത്തില്‍ നിന്നുള്ള നോവ്‌ സമാന ചിന്തകരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.

free counters

No comments:

Post a Comment

മറ്റു സൃഷ്ടികള്‍