Thursday 30 September 2010

ആ രാത്രിയുടെ ഓര്‍മ്മകളിലൂടെ

ആ രാത്രിയുടെ ഓര്‍മ്മകളിലൂടെ













പാതിരാത്രിയാണെന്നുള്ളത് വക വയ്ക്കാതെ അയാള്‍ തന്റെ പല സുഹൃത്തുക്കളെയും വിളിച്ചു. ആരും ഫോണെടുത്തില്ല. കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു, ഇടക്ക് എഴുന്നേറ്റിരുന്നു. വെള്ളം വീണ്ടും
വീണ്ടും കുടിച്ചിട്ടും തൊണ്ട വരണ്ടു കൊണ്ട് തന്നെ. ടി വി ഓണ്‍ ചെയ്തു, ചാനലുകള്‍ മാറ്റി നോക്കി, ഒന്നിലും മനസ്സ് നില്കുന്നില്ല.തിരിച്ചു കട്ടിലില്‍ എത്തി, പുതപ്പ് തല വഴി മൂടി ശ്വാസം വലിച്ചു കിടന്നു. രാത്രിക്ക് ഇത്ര ദൈര്‍ഘ്യം ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ഭൂമിയുടെ സൂര്യന് ചുറ്റുമുള്ള ഭ്രമണ വേഗതയെ അയാള്‍ ശപിച്ചു. ഒന്ന് നേരം പുലര്‍ന്നിരുന്നെങ്കില്‍ സമാധാനം ആയേനെ. എന്തോ ഒരു ശബ്ദം..ആരോ തന്റെ മൊബൈലില്‍ മെസ്സേജ് അയച്ചതാണ്. തലയണയുടെ അടിയില്‍ നിന്ന് മൊബൈല്‍ എടുത്തു നോക്കി അതെ സ്പീഡില്‍ വലിച്ചെറിഞ്ഞു .അവന്റെ ..ന്റെ ഒരു ഓഫര്‍. വീണ്ടും
ഉറങ്ങാനുള്ള ശ്രമം. പല ചിന്തകള്‍ മനസ്സിലൂടെ മിന്നി മാഞ്ഞു. ഒന്ന് പുകച്ചാലോ, അല്ലെങ്കില്‍ വേണ്ടാ, ഉള ഉറക്കം കൂടി പോകും. പെട്ടെന്നാണ് അന്ന് വാങ്ങിയ വാരികയുടെ കാര്യം ഓര്‍ത്ത