Wednesday, 22 May 2013

നല്ല ബെസ്റ്റ്‌ ടൈം (My Experience dated 21-05-2013))

ചൂട് കാലമായതോടു കൂടി ദിനവും നിരവധി വണ്ടികള്‍ ടയര്‍ പഞ്ചറായി റോഡില്‍ കാണാറുണ്ട്‌.......... ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ ഞാന്‍ എറിഞ്ഞു. ഞാനും വണ്ടിയുടെ മുന്നിലെ ടയര്‍ രണ്ടും മാറ്റി. അടുത്ത വേനല്‍ വരെയുള്ള ആത്മവിശ്വാസവും കൈക്കലാകി .


വീട്ടില്‍ ചെന്നപ്പോള്‍ പുറത്തു പോകാന്‍ റഡിയായി നിന്ന ജൂഹി ഞാന്‍ അകത്തു കയറും മുമ്പേ പുറത്തു ചാടി ... അങ്ങനെ ഞങ്ങള്‍ അടുത്തുള്ള ഒരു റസ്റ്റോറന്റ് ലക്ഷ്യമാക്കി യാത്ര തിരിച്ചു ...റോഡ് സൈഡിലെ ചെറിയ അറ്റകുറ്റ പണികള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു ..വളരെ ചെറിയ വീതിയില്‍ റോഡ്‌ മുറിച്ചിട്ടിരുന്നു. ഒരു വാഹനത്തിനു സൈഡ് കൊടുക്കവേ മുന്നിലെ വലതു വശത്തെ ടയര്‍ റോഡിലെ ചെറിയ വീതിയിലുള്ള കട്ടിനു ഉള്ളിലേക്ക് പോയി. ഞാന്‍ ആ ഗര്‍ത്തതിനെ അണ്ടര്‍ എസ്റ്റിമേറ്റ്‌ ചെയ്തു വണ്ടി മുന്നിലേക്കും ഒരു രക്ഷയും ഇല്ലാതെ പിന്നിലേക്കും വലിപ്പിച്ചു. ഒരു രക്ഷയും ഇല്ല ...വീല്‍ ജാമായി കുഴിയില്‍ വിശ്രമിച്ചു.

ഞാന്‍ പുറത്തിറങ്ങി ഒരഹങ്കാരവുമില്ലാതെ ഒന്നു പൊക്കി നോക്കി. അത് കണ്ടിട്ടു ജുഹിയും കാറില്‍ നിന്നിറങ്ങി ഒന്നു കൈ വച്ചു ... എനിക്കു ചിരി വന്നെങ്കിലും അപ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ട സമയം ആണെന്നു മനസ്സിലാക്കി സീരിയസ് ആയി .. അപ്പോഴേക്കും അതു വഴി നടന്നവര്‍ ഓരോരുത്തരും കൂടി കൈ വയ്ക്കാന്‍ തുടങ്ങി. അവസാനം ഒമ്പതാമത്തെ ആളും കൂടെ കൂടി അവസാനത്തെ പരിശ്രമം നടത്തി.... നോ രക്ഷ ...

റോഡിനു എതിര്‍വശം ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നു വലിയ ജാക്കി (ലിഫ്റ്റിംഗ് വെഞ്ച്) .സംഘടിപ്പിക്കാന്‍ ഞാന്‍ ജുഹിയെയും വിളിച്ചു കൊണ്ട് ഓടി. 'അവര്‍ക്കാര്‍ക്കും ശക്തി ഇല്ല .. അല്ലേ വാപ്പാ .. ' ജുഹിയുടെ ചോദ്യം കേട്ടിട്ടു ഞാന്‍ നടത്തത്തിന്റെ സ്പീഡ്‌ കൂട്ടി ...

ഉള്ള അറബിയിലും ആംഗ്യത്തിലും ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു ഒപ്പിച്ചു. വഴി മുട്ടിയവനെ മൂട്ടി തിന്നണം എന്നുള്ള നാട്ടു നടപ്പ് ആ യമനി തെറ്റിച്ചില്ല .... അവിടം വരെ നേരുത്തെ പറഞ്ഞ ആ സാധനവുമായി എത്താന്‍ നൂറു റിയാല്‍ ആവശ്യപ്പെട്ടു ...പേശാന്‍ സമയവും സാഹചര്യവും ഇല്ലാത്തതിനാല്‍ അവിടം വരെ ഒന്നു പണ്ടാരം അടങ്ങാന്‍ ഞാന്‍ വിനയാന്വിതനായിആവശ്യപ്പെട്ടു ...

മഷീന്‍സ് ആര്‍ ഫോര്‍ ഈസി ലൈഫ് എന്ന ഇന്നലത്തെ മെക്കാനിക്കല്‍ എന്ചിനിയീയറുടെ വിവരണം അന്വര്‍ഥമാക്കികൊണ്ടു ടയര്‍ പൊങ്ങി ....ടയറിലെ കാറ്റ് പോയിരുന്നു ... അതു നിറയ്ക്കുന്ന നോബും ഉള്ളിലേക്ക് വലിഞ്ഞു തകര്‍ന്നിരുന്നു ... പഞ്ചറായ വണ്ടി ഓടിച്ചു വര്‍ക്ക്‌ഷോപ്പില്‍ എത്തി .... അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ എത്തിയ രോഗിയോടെന്ന പോലെ അവിടുത്തെ മൊഹന്തിസുമാര്‍ ചാടി വീണു ..... 

ടയര്‍ മാറ്റണം , വീല്‍ അലൈന്‍മന്റ് ചെയ്യണം .. പിന്നെ അതുവരെ കണ്ടെത്താത്ത മറ്റു പല പ്രശ്നങ്ങളും അവര്‍ കണ്ടു പിടിക്കാന്‍ തുടണ്ടി .... ടയര്‍ കുറച്ചു മുന്‍പ് മാറ്റിയ എനിക്കു അതിന്‍റെ കൃത്യമായ വില അറിയാവുന്നത് കൊണ്ടു ഒരു വലിയ അറുപ്പില്‍ നിന്നും രക്ഷപെട്ടു ... പിന്നെ എന്തൊക്കെ വണ്ടിയില്‍ ചെയ്തെന്നു ഞാന്‍ ശ്രദ്ധിക്കാന്‍ നിന്നില്ല ...
ഒരു നീണ്ട ബില്ലു കയ്യില്‍ വാങ്ങിയപ്പോഴും എടങ്ങേറു തോന്നിയില്ല .... വരാനുള്ളത് ഓട്ടോ വിളിച്ചു വരുമെന്നു ആരോ പറഞ്ഞു കേട്ടു അറിവുണ്ടായത് കൊണ്ടു അതു ടാക്സിയില്‍ വന്നതു ഞാനങ്ങു സഹിച്ചു ....

അലിഫ്‌ ശുക്രന്‍ 'ആയിരം നന്ദി' പറഞ്ഞു അവിടുന്ന് പിരിയുമ്പോള്‍ ശുഭം എന്നുസിനിമയുടെ അവസാനം എഴുതിക്കാണിക്കുകയും പൈസ പോയ ഫീലിങ്ങില്‍ എണീറ്റു പോവുകയും ചെയ്തവരുടെ മാനസിക വികാരമായിരുന്നു എനിക്ക് .....

---------------------------------------------------------------------------------------------------------------------

ഈ സംഭവം പറഞ്ഞപ്പോഴാണ് രണ്ടാഴ്ച മുമ്പ് കാര്‍ സര്‍വീസ് ചെയ്യാന്‍ പോയ സംഭവവും പ്രതിബാധിക്കണമെന്നു തോന്നിയത് .... പതിവു പോലെ വണ്ടി സര്‍വീസ് ചെയ്യാന്‍ കയറ്റി ഇട്ടിട്ടു ഞാന്‍ അകത്തു കസേരയില്‍ സ്ഥാനം പിടിച്ച് കയ്യിലിരുന്ന ഫോണില്‍ ചുണ്ണാമ്പ് പുരട്ടിയിരുന്നു ....

പതിവിലും നേരുത്തെ തന്നെ 'ഓക്കേ സര്‍' കേട്ടു ... ഞാനും ഹാപ്പി ... കാറിനു സമീപം ചെന്നപ്പോള്‍ സ്റ്റീരിയോ വലിയ ഒച്ചയില്‍ വച്ചിട്ടുണ്ട് ... ഉള്ളില്‍ എ.സി. യുടെ ഫാന്‍ സ്പീഡും മാക്സിമത്തില്‍ വച്ചിട്ടുണ്ട് ... ഞാന്‍ വണ്ടി എടുത്തു സ്ഥലം വിട്ടു .. വഴിയില്‍ ആരുടെയൊക്കയോ കാളുകള്‍ അറ്റന്‍ഡ് ചെയ്തു വീട്ടില്‍ എത്തി . പാട്ടും എ .സി . യും ഓഫ്‌ ചെയ്തു കഴിഞ്ഞപ്പോഴാണ് ശരിക്കുമുള്ള സൌണ്ട് കേള്‍ക്കാന്‍ കഴിഞ്ഞത്‌ ... ബോണറ്റിനുള്ളില്‍ നിന്നു അതുവരെ ഇല്ലാഞ്ഞ ഒരു ശബ്ദം ... മടി കാരണം ഞാന്‍ അപ്പോള്‍ തന്നെ തിരിച്ചു പോകാന്‍ മിനക്കെട്ടില്ല ... പക്ഷേ ഫിലിപ്പിനിയുടെ ഒരിക്കലും ഇല്ലാത്ത മ്യുസിക്കല്‍ അസിസ്റ്റന്‍സിന്‍റെ ഡിങ്കോല്ഫിക്കെഷന്‍ അപ്പോഴാണ്‌ മനസ്സിലായത്‌ .. എന്തൊരു ബുദ്ധി . ... ഇതു വായിക്കുന്നവര്‍ക്ക് ഒരു പാഠമായിരിക്കാന്‍ പറഞ്ഞെന്നേയുള്ളൂ .....


No comments:

Post a Comment