Monday 15 February 2010

ഞാന്‍ ഓര്‍ത്തെടുത്തത്‌

കാലം കുറെ ആയിരിക്കുന്നു, ഓര്‍മ്മശക്തി കൊഞ്ചം കമ്മി, എന്നാലും ഞാന്‍ പലതും ആലോചിച്ചു കിടന്നു. പല കാര്യങ്ങളും ഓര്‍മ്മ വന്നെങ്കിലും ഒരു ഒഴുക്ക് കിട്ടുന്നില്ല. അപ്പുറത്ത് പാട്ട് പെട്ടിയില്‍ നിന്ന് 'അനുരാഗ വിലോചനനായി' എന്ന ഗാനം ഒഴുകി എത്തി. ഗാനം മനോഹരം ഞാന്‍ മനസ്സില്‍ കരുതി. ചെറുപ്പകാലത്ത് ഞാനും ഇതു പോലുള്ള ഏതോ വരികള്‍ എഴുതിയിട്ടുണ്ടല്ലോ 'അനുരാഗ കടലില്‍ ചെറു വഞ്ചിയില്‍ തീരം തേടി എത്ര ഞാന്‍ അലഞ്ഞു...'. എന്റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി. ഇതുകേട്ട മാളുവിന്റെഅന്നത്തെ കലിച്ചുള്ള ആ നോട്ടം ഓര്‍ത്തു ഞാന്‍ ചിരിച്ചതാണ്. കൂടാതെ ടീച്ചറിന്റെ ചോദ്യവും 'ടാ, രാമു നീ ഏതോ വഞ്ചിയില്‍ കടലില്‍ പോകുന്നെന്നോ എന്തോ കേട്ടല്ലോ?'. അന്ന് പഠിത്തം നിര്‍ത്തണമെന്ന് തോന്നിയതാ എനിക്ക്.
പക്ഷെ സ്റ്റാഫ്‌ റൂമിന്റെ പുറത്തിറങ്ങിയപ്പോള്‍ ഇടനാഴിയില്‍ അവളുടെ വിങ്ങി പൊട്ടിയ ചിരിയുമായുള്ള ആ നില്പ് കണ്ടപ്പോള്‍ ആ തോണി തീരം അണയിച്ചിട്ടെ ഉള്ളു കാര്യം എന്ന് മനസ്സില്‍ കരുതി.

ഞാന്‍ ആദ്യത്തെ അടവിനായി തയ്യാറെടുത്തു . ഒരു മാപ്പ് പറച്ചില്‍. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു പാത്രം കഴുകന്‍ പൈപ്പിന്‍ ചുവട്ടില്‍ എത്തിയ ഗ്യാപ്പിനു എന്റെ ആദ്യത്തെ നാടകം അരങ്ങേറി.

'മാളുവിനിപ്പോഴും എന്നോട് പിണക്കമാ..?'
അവള്‍ മുഖം തിരിച്ചു നടന്നു
'ഞാനിനി അങ്ങനെയൊന്നും പാടില്ലട്ടോ ..അന്നറിയാതെ ചെയ്തു പോയതാ..' ഞാന്‍ വിഷണ്ണ ഭാവത്തില്‍ വീണ്ടും
'ഇന്നലത്തെ ടെക്സ്റ്റ്‌ പേപ്പറിന് മാളു ആയിരുന്നു ഫസ്റ്റ് അല്ലെ' ...'മാളു എങ്ങനയാ എങ്ങനെ പഠിക്കണേ'.......
ഏറ്റില്ല എന്ന് തോന്നുന്നു, പക്ഷെ പെട്ടെന്ന് അവള്‍ തിരിഞ്ഞു നോക്കി
'വായിനോക്കി നടക്കുമ്പോള്‍ പഠിക്കണം'
ഞാന്‍ ഒന്ന് കിറുങ്ങി എന്നിട്ടും ധൈര്യം സംഭരിച്ചു വീണ്ടും ഒരു നമ്പര്‍ ഇട്ടു
'ടീച്ചറും പറഞ്ഞു'
'എന്ത്?' അതറിയാന്‍ അവള്‍ ആകാംഷ പൂര്‍വ്വം എന്നെ നോക്കി.
'അല്ലെങ്കില്‍ പോട്ടെ, ഞാന്‍ പതിയെ തടിയെടുത്തു ' (എന്റെ മനസ്സില്‍ ചിരി)

വിചാരിച്ചപോലെ തന്നെ സ്കൂള്‍ കഴിഞ്ഞു ഓട്ടോറിക്ഷ ക്കാരനെ കാത്തു നിന്ന എന്റെടുത്ത്‌ കഥ നായിക എത്തി.
'അല്ല രാമു, ടീച്ചര്‍ എന്താ പറഞ്ഞെ'
അടുത്ത അടവിനു സമയമായി ഞാന്‍ മനസ്സില്‍ കരുതി
'മാളു നന്നായി പഠിക്കുന്ന കുട്ടിയാ, ഇങ്ങനെപോയാല്‍ ആ ഷീലയെ അവള്‍ പിന്നിലാക്കുമെന്നു'
'ആണോ രാമു, ടീച്ചര്‍ അങ്ങനെ പറഞ്ഞോ ?'
ഞാന്‍ ഗൗരവത്തോടെ വീണ്ടും
'പിന്നെയും പറഞ്ഞു '
'എന്ത്?' അവള്‍ക്കു ആകാംഷ
'മാളു നല്ല ഭംഗിയുള്ള കുട്ടിയാ, അതുകൊണ്ട് ഇനി ശല്യപെടുത്തി എന്നറിഞ്ഞാല്‍ ചൂരല്‍ കഷായം അവിടെ രടിയാനെന്നു.'
അവളുടെ മുഖം വികസിക്കുന്നത് ഞാന്‍ കണ്ടു.
പെണ്ണുങ്ങളുടെ ഓരോ ദൌര്‍ബല്യമേ ഞാന്‍ മനസ്സില്‍ ചിരിച്ചു
പക്ഷെ ഞാന്‍ ഗൗരവം വിടാതെ
'മാളു എന്നോട് ക്ഷമിക്കണം ..ഞാന്‍ ...'
'കുഞ്ഞേ വാ പോകാം ..' മോയ്ദീക്കയുടെ വിളി .
നാശം! എല്ലാം നശിപ്പിച്ചു , പക്ഷെ നമ്പറുകള്‍ ഏറ്റിരിക്കുന്നു ആ സന്തോഷത്തില്‍ ഞാന്‍ ബാഗും എടുത്തു നടന്നു.
ഞാന്‍ ഓട്ടോയില്‍ കയറുന്നതിനു മുമ്പ് മാളുവിനെ ഒന്ന് തിരിഞ്ഞു നോക്കി. അവള്‍ ഏതോ മാന്തിക ലോകതെന്നതുപോലെ എന്തോ ആലോചിച്ചു നിക്കുന്നു
പിറ്റേന്ന് രാവിലെ ഇന്റെര്‍വല്‍ സമയത്താണ് ഞാന്‍ മാളുവിനെ കണ്ടത്
അവള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു
'രാമു, രാമുവിനോട് എനിക്ക് ദേഷ്യം ഒന്നുമില്ല' അവള്‍ പറഞ്ഞു
അടുത്ത നമ്പറിനു സമയം ആയി ഞാന്‍ ഒട്ടും താമസുയാതെ ആ തും പുറത്തെടുത്തു
'അയ്യോ, ആ ടീച്ചര്‍ എങ്ങാനും കണ്ടാല്‍ ഞാന്‍ വീണ്ടും മാളുവിനെ ശല്യപെടുതുകയാണെന്ന് വിചാരിക്കും, ഞാന്‍ പോകുന്നു'
ഞാന്‍ ആരു മാന്യന്‍ ആണെന്ന് വരുത്തി തീര്‍ക്കാനുള്ള ഒരു ശ്രമം.എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത്' എന്റെ ഓരോ നമ്പറുകളെ.

ഉച്ചയ്ക്ക് ഞാന്‍ വീണ്ടും പാത്രം കഴുകുന്ന പൈപ്പ് ന്റെ അടുത്ത് നേരത്തെ തന്നെ സ്ഥലം പിടിച്ചു
മാളു വരുന്നത് കണ്ടു ഞാന്‍ പൈപ്പ് ഇല്‍ നിന്ന് കുറച്ചു വെള്ളം കുടിച്ചു .
'എന്താ എന്ന് പാത്രം ഒന്നുമില്ലേ' ഞാന്‍ പ്രതീക്ഷിച്ചിരുന്ന ആ ഡയലോഗ് മാളുവിന്റെ വായില്‍ നിന്ന് വീണു
'ഇന്നു ഭക്ഷണം കൊണ്ട് വന്നില്ല, അമ്മയ്ക്ക് നല്ല സുഖമില്ല!'
ഇതു പറഞ്ഞപ്പോള്‍ ഇന്നു ടിഫ്ഫിന്‍ ബോക്സ്‌ മറന്നു വച്ചതിനു വീട്ടിലുണ്ടാകാന്‍ പോകുന്ന പൂരത്തിനെ പറ്റി ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
'അയ്യോ, പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ചോറ് പകുതി തരാമായിരുന്നല്ലോ'
ദീര്‍ഘ നാളത്തെ സൗഹൃദം എന്ന പോലെ മാളു അത് പറഞ്ഞപ്പോള്‍ എന്റെ അടവുകള്‍ ഫലിച്ചു എന്നതിലുപരി അവളുടെ നല്ല മനസ്സിനെയും ഞാന്‍ മനസ്സിലാക്കുകയായിരുന്നു
'താങ്ക്സ് മാളു' ഇതു പറഞ്ഞപ്പോള്‍ എന്റെ കണ്ണ് ശരിക്കും നിറഞ്ഞിരുന്നു.

പിന്നെയും എന്റെ എത്രയോ അടവുകള്‍! നാടകങ്ങള്‍! കഥാ പ്രസംഗങ്ങള്‍!
അതിന്റെ പരിണിത ഫലമായി സ്കൂളിലും, കോളേജിലും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും നേര്‍ത്ത അതിര്‍വരമ്പിലൂടെ ഞങ്ങള്‍ യാത്ര ചെയ്തു. എല്ലാം ഒരു കാലം

'എന്താ കണ്ണ് തുറന്നാണോ ഉറങ്ങുന്നത്, ഭാര്യ അടുക്കള കാര്യങ്ങളൊക്കെ ഒതുക്കി ഉറങ്ങാന്‍ എത്തിയിരിക്കുന്നു.
എന്റെ മുഖത്ത് ഒരു പുഞ്ചിരി
'ഇന്നെന്താ പതിവില്ലാതെ ഒരു പുഞ്ചിരി' അവള്‍ ആരാഞ്ഞു
''അനുരാഗ കടലില്‍ ചെറു വഞ്ചിയില്‍ തീരം തേടി എത്ര ഞാന്‍ അലഞ്ഞു..."
അവള്‍ പൊട്ടിച്ചിരിച്ചു ഞാനും ..
ഓര്‍മ്മകള്‍ വീണ്ടും അയവിറക്കി ഞാനും മാളുവും കുറെ നേരം. ഈ ഭാഗ്യത്തിന് ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.
ഒരു കാര്യം കേട്ടോ പഴയ അടവുകളോ നമ്പര്കളോ ഇപ്പോള്‍ ഇല്ല കുട്ടികളുടെ പുതിയ നമ്പറുകള്‍ കണ്ടുപിടിക്കലാണ് പുതിയ ഹോബി. അവര്‍ക്കറിയില്ലല്ലോ അവരുടെ അച്ഛന്‍ പഴയ തരികിടയാണെന്നു!

free counters

No comments:

Post a Comment

മറ്റു സൃഷ്ടികള്‍