Wednesday, 20 July 2016

അവസാനത്തെ കഥ

കഥകള്‍ എല്ലാം ശൂന്യതയില്‍ നിന്ന് എനിക്ക് കിട്ടിയ സമ്മാനങ്ങള്‍ ആയിരുന്നു. തികച്ചും ആകസ്മികമായ ആശയങ്ങളായിരുന്നു. ചിലപ്പോള്‍ ഏറെ അനുഗ്രഹിച്ചും ചിലപ്പോള്‍ നിരാശപ്പെടുത്തുകയും ചെയ്തിരുന്ന വരപ്രസാദങ്ങള്‍. ആ സമ്മാനങ്ങള്‍ ഏറെയും പങ്കിടാതെ ഞാന്‍ മാത്രം വായിച്ചു നോക്കിയിട്ടുള്ളവയോ അല്ലെങ്കില്‍ പുസ്തകക്കോണിലെ കറുത്ത പുള്ളികളായി മാത്രം അവസ്ഥാന്തരം പ്രാപിച്ചവയോ ആയിരുന്നു. ചുരുക്കം രചനകള്‍ പുറം ലോകത്തിനു   നുറുങ്ങു വട്ടം പോലെ തോന്നിച്ചവയായിരുന്നു.

ഇത്രയും എഴുതി അദ്ദേഹം ചാരുകസേരയില്‍ ചാഞ്ഞുകിടന്നു. അദ്ദേഹത്തിന്‍റെ തുറന്നു വച്ച തൂലിക മഷി കിനിയാന്‍  വെമ്പല്‍ പൂണ്ടിരിക്കുന്നത് പോലെ തോന്നി. അക്ഷരങ്ങളെ ഒപ്പിയടുക്കാനായി കൂട്ടിവച്ച  വെള്ളക്കടലാസുകള്‍ കാറ്റില്‍ കിതക്കുന്നുണ്ടായിരുന്നു. കട്ടന്‍ചായക്കോപ്പയിലെ ഭാവനയുടെ  കൊടുങ്കാറ്റിന്  ഏതോ നാടന്‍ സുഗന്ധ ദ്രവ്യത്തിന്റെ ഗന്ധം. മൂകതയുടെ അക്ഷുബ്ധതയ്ക്ക്  ഏതോ വാഹനങ്ങളുടെ കാഹളങ്ങള്‍ ഭംഗം വരുത്തുന്നുണ്ടായിരുന്നു. 

Sunday, 2 August 2015

അനന്തമീ യാത്ര
ഇത്  ഒരു കഥയാണെങ്കിലും  ഇത് വായിക്കുമ്പോള്‍ കഥയുടെ ആസ്വാദന നിശ്വാസങ്ങള്‍ ലഭിക്കണമെന്നില്ല. കാരണം ഇത് ഒരു കഥയല്ല. അടുത്ത ഒരു സുഹൃത്ത് പങ്ക് വച്ച ഒരു അനുഭവം എഴുത്തുകാരന്റെ  ചൂഷണം ഏല്‍ക്കാത്ത ഭാഷയില്‍ ചുരുക്കി എഴുതിയിരിക്കുന്നു. 
കഥയില്‍ പോലും  ഉണ്ടാകും കഥാപാത്രങ്ങള്‍ക്ക്  ഇത്തിരി പരിഗണനകളൊക്കെ, പക്ഷേ കാലം കെട്ടി നല്‍കിയ വേഷത്തില്‍ പരിഗണനകളുടെ ഒരു ആനുകൂല്യവും ലഭിക്കാത്ത ആ കഥാപാത്രം ഇന്നും നമ്മുടെ ഇടയില്‍ ജീവിക്കുന്നു. 
-----------------------------------

അവള്‍ പറഞ്ഞു തുടങ്ങുകയാണ് . 

യാത്രക്കാര്‍ പൊതുവേ കുറവായിരുന്ന വിമാനത്തില്‍  അടുത്ത സീറ്റില്‍ വന്നിരുന്ന ഒരു സ്ത്രീയുടെയും കുട്ടിയുടെയും സംഭാഷണമാണ് എന്നെ ചിന്തയില്‍ നിന്ന്  ഉണര്‍ത്തിയത് 

'കരയല്ലടാ നമുക്ക് കുറച്ച് കഴിയുമ്പോള്‍ വാപ്പയെ കാണാമല്ലോ'

നീണ്ട കാലത്തിനു ശേഷം തന്‍റെ ഭര്‍ത്താവിനെ കാണാന്‍ പോകുന്ന അവര്‍ വളരെ ഉത്സാഹവതിയും സന്തോഷവതിയുമായി കാണപ്പെട്ടു. വാപ്പയെ കാണാന്‍ ആ കുട്ടിയും ഏറെ ആഗ്രഹിക്കുന്നതായി മനസ്സിലായി. 

ഇത് പോലെ തന്നെയല്ലേ ഓരോ പ്രാവശ്യവും തന്‍റെ പ്രിയപ്പെട്ടവരെ കാണാന്‍ ഞാന്‍ ഓടിയെത്തിയിരുന്നത്.  എട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഇത് പോലെ ഒരു വിമാനത്തില്‍ പറക്കുമ്പോള്‍ മരുഭൂമിയിലെ ഏതോ ഒരു ആതുരാലയത്തിന്‍റെ  നേഴ്സ്  വിസ എന്‍റെ പാസ്സ്പോര്‍ട്ടില്‍  സ്റ്റാമ്പ്‌  ചെയ്തിരുന്നു. തന്നെ പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടും  വാപ്പയുടെ കടങ്ങളും കീഴെയുള്ള  കൂടപ്പിറപ്പുകളെ പറ്റിയും ഓര്‍ത്തപ്പോള്‍ ഒരിക്കലും ആ യാത്രയെ ശപിച്ചിരുന്നില്ല. 

Wednesday, 22 January 2014

തലച്ചോറ് (മിനി മിനി കഥ)ആശുപത്രി റൂമിലെ വരാന്തയില്‍ കാത്തു നിന്ന അവരുടെ അടുത്തേക്ക് ഡോക്ടര്‍ നടന്നെത്തി. ഇനി അധികം ചെയ്യാന്‍ ഒന്നുമില്ല, പക്ഷേ തലച്ചോറ് മാറ്റി വച്ചാല്‍ രക്ഷപെടാന്‍ ഒരു ചാന്‍സ് ഉണ്ട്. എല്ലാവരും പരസ്പരം നോക്കി.

 എത്രയാവും ഡോക്ടര്‍? 

സ്ത്രീകളുടെ ആണെകില്‍ രണ്ട് ലക്ഷം രൂപയാകും, പുരുഷന്മാരുടെത് ഇരുപത്തിയയ്യായിരം രൂപ ആകും.

 കൂട്ടത്തില്‍ ഉണ്ടായിരുന്ന ആന്റിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. ശബ്ദക്രമീകരണത്തോടെ അവര്‍ അത് നിയന്ത്രിച്ചു. പക്ഷേ അത്ഭുതം കൂറിയ മറ്റൊരാള്‍ ഡോക്ടറോട് ചോദിച്ചു

 'അതെന്താ ഡോക്ടര്‍ അങ്ങനെ? '

ചെറിയ പുഞ്ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു 'വില നിര്‍ണ്ണയിക്കുന്നത് ഉപയോഗം അനുസരിച്ചാണ്, ഉപയോഗം കൂടുന്നത് അനുസരിച്ച് വില്‍ക്കുമ്പോഴുള്ള വില കുറയും'

 എല്ലാവരുടെയും ശ്രദ്ധ ആന്റിയിലേക്ക് ആയിരുന്നു.. അവര്‍ ടവ്വല്‍ വച്ചു മുഖം തുടക്കുന്ന തിരക്കിലായിരുന്നു ..         

Sunday, 13 October 2013

അഴകിയ രാവണന്‍


、ヽ`ヽ`、.``、ヽ` 、ヽ`、ヽ`、``、`ヽ`、ヽヽヽ、 ヽ`ヽ``、ヽ``、ヽ`、ヽ、ヽ`ヽ、、ヽ`、、ヽ`、.`ـ、ヽ`、、ヽ``☁、ヽ`ヽ、、ヽ`ヽ`、ヽ、 ``、ヽ`、、``、ヽ`` `、ヽ、、ヽ、``、ヽ、、ヽ、ヽ、 、ヽ``、ヽ、、ヽ` ヽヽ、ヽ、、ヽヽ、ヽ`、☁``、`ヽ`、ヽヽヽ、 ヽ☁`ヽ` `、ヽ ``、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽ、 ヽ`、☁``、`ヽ`、ヽヽヽ、ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁ ヽ、、ヽ`、、ヽ`、.`ـ☁、ヽ、、ヽ`ヽヽ、ヽ、、ヽヽ、ヽ`、☁``、`ヽ`、```、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽヽ`、☁``、`ヽ`、ヽヽヽ、 ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁ ヽ、ヽ` 、、ヽ``☁、ヽ`ヽ、、ヽ`ヽ`、ヽ、 ``、ヽ`、、``、ヽ`` `、```、☁ヽ`、ヽ、ヽ`☁ヽ、、ヽ`、、ヽ`、.`ـ☁、ヽ`、、ヽ``☁、ヽ`ヽヽ`、☁``、`ヽ`、ヽヽヽ、ヽ☁`ヽ``、ヽ``、☁ヽ`、ヽ、ヽ`☁`、ヽ、、ヽ、``、ヽ、、ヽ、 ヽ、 、ヽ`` 、ヽ、、ヽ`ヽヽ、ヽ、、ヽヽ 、ヽ`、☁``、`ヽ`、ヽヽヽ、 ヽ☁`ヽ` `、ヽ、ヽ`ヽ 、ヽ、、ヽ``、ヽ、、ヽ ヽ、、ヽ、``ヽ、``、ヽヽ、、ヽ` ヽヽ、ヽ、、ヽヽ、``、ヽ、

മഴ എത്താന്‍ അല്പം വൈകി ..
അയാള്‍ കുടയുമായി കുറെ
നേരമായി കാത്തിരിക്കുകയായിരുന്നു ...
മഴ എത്തിയതോടെ ഒട്ടും വൈകിയില്ല ..
കുട നിവര്‍ത്തി പുറത്തേക്കിറങ്ങി ..
സംതൃപ്തിയോടെ കുടപിടിച്ചു
നടക്കുമ്പോള്‍ മനസ്സില്‍
സന്തോഷത്തിന്‍റെ പേമാരി ...

Wednesday, 25 September 2013

തിരുവോണം - 2013
മുറ്റത്തെത്തിയില്ല പൊന്നോണം 
പൂക്കളിലും വിടര്‍ന്നില്ലീതിരുവോണം 
വരാമെന്നേറ്റ അതിഥിയെത്താത്തോരോണം 
ഇത് AD 2013ലെ തിരുവോണം 

അച്ചുമാമന്‍ അരിഞ്ഞു വീഴ്ത്തിയ
വാഴക്കുറ്റികളില്‍ നിന്നറ്റ വാഴയില 
നിവര്‍ത്തിയിട്ടവര്‍ സദ്യക്കായി 
വന്നെത്തിയത് ആന്ധ്രാ ചെമ്പാവരി

കാശ് എറിഞ്ഞു വാങ്ങിക്കൂട്ടിയ 
പാണ്ടി ദേശക്കാരായ പച്ചക്കറികള്‍ 
തെല്ല് രാസക്രിയകളിലൂടെ ഗ്ലാമര്‍ 
കൂട്ടി മത്സരിച്ചു അണിനിരന്നു 

Wednesday, 22 May 2013

നല്ല ബെസ്റ്റ്‌ ടൈം (My Experience dated 21-05-2013))

ചൂട് കാലമായതോടു കൂടി ദിനവും നിരവധി വണ്ടികള്‍ ടയര്‍ പഞ്ചറായി റോഡില്‍ കാണാറുണ്ട്‌.......... ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ ഞാന്‍ എറിഞ്ഞു. ഞാനും വണ്ടിയുടെ മുന്നിലെ ടയര്‍ രണ്ടും മാറ്റി. അടുത്ത വേനല്‍ വരെയുള്ള ആത്മവിശ്വാസവും കൈക്കലാകി .


വീട്ടില്‍ ചെന്നപ്പോള്‍ പുറത്തു പോകാന്‍ റഡിയായി നിന്ന ജൂഹി ഞാന്‍ അകത്തു കയറും മുമ്പേ പുറത്തു ചാടി ... അങ്ങനെ ഞങ്ങള്‍ അടുത്തുള്ള ഒരു റസ്റ്റോറന്റ് ലക്ഷ്യമാക്കി യാത്ര തിരിച്ചു ...റോഡ് സൈഡിലെ ചെറിയ അറ്റകുറ്റ പണികള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു ..വളരെ ചെറിയ വീതിയില്‍ റോഡ്‌ മുറിച്ചിട്ടിരുന്നു. ഒരു വാഹനത്തിനു സൈഡ് കൊടുക്കവേ മുന്നിലെ വലതു വശത്തെ ടയര്‍ റോഡിലെ ചെറിയ വീതിയിലുള്ള കട്ടിനു ഉള്ളിലേക്ക് പോയി. ഞാന്‍ ആ ഗര്‍ത്തതിനെ അണ്ടര്‍ എസ്റ്റിമേറ്റ്‌ ചെയ്തു വണ്ടി മുന്നിലേക്കും ഒരു രക്ഷയും ഇല്ലാതെ പിന്നിലേക്കും വലിപ്പിച്ചു. ഒരു രക്ഷയും ഇല്ല ...വീല്‍ ജാമായി കുഴിയില്‍ വിശ്രമിച്ചു.

Wednesday, 6 February 2013

ചിന്തയുടെ ചില വേരുകള്‍ (കവിത)


ഈ കവിത എഴുതാന്‍ ഒരു കാരണമുണ്ട്. അരക്ഷിതാവസ്ഥയുടെ സാമൂഹ്യ വശം പലപ്പോഴും തുറന്നു പറയാന്‍ മടിക്കുന്ന പല കാര്യങ്ങളിലും ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴും സമൂഹത്തിനു വിപത്തായി സംഭവിക്കുന്ന പലതും ഒരു സാമൂഹ്യവ്യവസ്ഥയുടെ അനന്തര ആഖ്യകളില്‍പ്പെട്ടതു മാത്രമാണെന്ന തിരിച്ചറിവില്ലാതെ, നാം വീണ്ടും വീണ്ടും കയങ്ങളിലും ചുഴികളിലും ചെന്നു പെടുകയാണ്.

കവിതയുടെ ചേരുവകളില്‍ നിന്ന് മാറി ആശയത്തിന്‍റെ സാമീപ്യം മാത്രം സ്വീകരിക്കണമെന്ന ആഗ്രഹത്തോടെ നിങ്ങളുടെ വായനക്കായി സമര്‍പ്പിക്കുന്നു.കണ്ണുചിമ്മിയ നിമിഷത്തിനിടയില്‍
ഒരായിരം പൂത്തിരി 
കത്തിയണഞ്ഞു കഴിഞ്ഞിരുന്നു ...

ഓര്‍മ്മവട്ടം തിരികെയെത്തിയപ്പോള്‍ 
മറവിയുടെ നിഗൂഢതീരം 
മറുകര എത്തികഴിഞ്ഞിരുന്നു 

ചിലതൊക്കെ പറയാന്‍ ശ്രമിച്ചപ്പോള്‍ 
കേള്‍വിക്കാരൊക്കയും 
തിരികെ പറഞ്ഞു കഴിഞ്ഞിരുന്നു 

കൊതിതീരുംമുമ്പേ സ്നേഹിച്ചിരുന്നവര്‍  
വേരുകള്‍ ഒക്കയും
മാറ്റി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു

ഏകാന്തതയുടെ തടവറകളിലൊക്കയും
മഥിക്കുന്ന ചിന്തകള്‍ 
അനവസരത്തിലെ കോമാളിയായിരുന്നു


വായിച്ച പുസ്തകതാളുകളിലൊക്കയും 
വിവരിച്ച ഏടുകളള്‍
വഞ്ചനയുടെ ലിപികളിലായിരുന്നു 

കാത്തുനിന്ന വഴികളിലൊക്കയും 
പരിചിതരുടെ 
അപരിചിത മുഖങ്ങള്‍ മാത്രമായിരുന്നു 

അരികിലെത്തിയപ്പോഴും,വിദൂരതയില്‍ നോക്കി കാത്തിരിന്ന  അവര്‍ക്കു
അഭിനയത്തിന്‍റെ അഭിനവ പാടവമായിരുന്നു
തിരശ്ശീലയുടെ പിന്നില്‍ നിന്നും തെറിച്ച പദാവലികള്‍ പലതും
ഞാന്‍ പറയാന്‍ കൊതിച്ചവയായിരുന്നു
വീണുടഞ്ഞ  മനസ്സിന്‍റെ അസ്ഥികള്‍ചേര്‍ത്തു
വീണ്ടും ചലിച്ച
പാദങ്ങള്‍ ഒരു ധീക്ഷണശാലിയുടെതായിരുന്നു
 സസ്നേഹം,

Lulu Zainyi

Thursday, 13 December 2012

വായന
അയാള്‍ വായനയിലായിരുന്നു എന്നും ...ഒടുങ്ങാത്ത ആവേശമായിരുന്നു പുസ്തകങ്ങളോട്...ഓരോ വരിയും ഹൃദയത്തോട് ചേര്‍ത്തു പിടിക്കുമ്പോള്‍ ഒരു അഴിമുഖമായിരുന്നു ആ മനസ്സ് ... പുസ്തകതാളിലെ തുറന്നിട്ട ജാലകങ്ങള്‍ കാട്ടിയ മാസ്മരികത  രാത്രിയുടെ  ഓരംപറ്റി എത്തിയ നിദ്രകളെ പുറംതള്ളിയിരുന്നു ... സര്‍ഗ്ഗാത്മകതയുടെ തീച്ചൂളകളില്‍  അയാള്‍ പലവട്ടം മാറ്റുരയ്ക്കാന്‍ ശ്രമിച്ചിരുന്നു .........


നിലാവും കടലും വിടപറഞ്ഞെത്തിയ  പ്രഭാതങ്ങളെ അയാള്‍ വരവേറ്റതു പ്രതീക്ഷയോടെ ആയിരുന്നു ... കഥാവിഷ്കാരങ്ങള്‍ ധൈഷണികമായി സംവേദിപ്പിച്ചപ്പോള്‍   അതിന്റെ സന്ദേശങ്ങള്‍ പലതും നേരുകള്‍ തിരയുന്നവയായിരുന്നു .... എന്നാല്‍ നാലാമിടങ്ങളില്‍ ചികഞ്ഞ നേരുകള്‍  ഏറെയും  അപ്രിയങ്ങളായിരുന്നു ... അരക്ഷിതാവസ്ഥയുടെ അവസാന ആണിക്കല്ലും ആടിയുലഞ്ഞപ്പോള്‍ തിരികെ മടങ്ങാന്‍ ആഗ്രഹിച്ചത്‌ ... വായന തുടങ്ങിയെടുത്തു തന്നെയായിരുന്നു  ..... അതുവരെ  പരിചയിച്ച ആഖ്യാന പരിസരങ്ങളില് നിന്നു മാറി തുടങ്ങിയ വായന മനസ്സിലാക്കി തന്നു ... "കഥയല്ല ജീവിതം"

Thursday, 29 November 2012

പ്രണയതുഷാരങ്ങള്‍ 
വികാരവിക്ക്ഷുബ്ദതയുടെ   വൈകുന്നേരം,  ചുവരുകള്‍ക്കുള്ളിലെ വീര്‍പ്പുമുട്ടല്‍  ഒഴിവാക്കാന്‍ പുറത്തിറങ്ങി. കാലാവസ്ഥയുടെ മാറ്റം , ശൈത്യം എത്തുന്നതിന്‍റെ സൂചനകള്‍ പ്രകൃതിയില്‍ എന്ന പോലെ മനുഷ്യരിലും അറിഞ്ഞു തുങ്ങിയിരിക്കുന്നു. ഏതോ രു മരവിപ്പിന്റെ അകമ്പടിയില്‍ അയാളുടെ  മനസ്സ് അല്‍പനേരം  എവിടെയോക്കയോ സഞ്ചരിച്ചു 

 "എന്റെ പ്രാണസഖീ, നീ കുറേക്കൂടി എന്നിലേക്കു ചേര്‍ന്നിരിക്കൂ. നീ കൂടുതല്‍ അടുത്തിരിക്കുമ്പോള്‍ ഈ ശൈത്യത്തിനു നമ്മെ സ്പര്‍ശിക്കാന്‍ കഴിയാതെ പോകും" ഖലീല്‍ ജിബ്രാന്‍റെ കവിതയിലെ ഈ വരികളാണ് എല്ലാ ശൈത്യകാലത്തും എല്ലാ കമിതാക്കളുടെയും ഊര്‍ജ്ജമെന്നു അയാള്‍ ഓര്‍ത്തെടുത്തു. ശൈത്യത്തിന്റെ തണുത്ത കരങ്ങള്‍ മരചില്ലകളെ പുതിയ വേഷപകര്‍ച്ചയിലേക്ക് പതിയെ തള്ളിവിടുമ്പോഴുംതങ്ങള്‍ക്കു ചുറ്റും വട്ടമിട്ടിരുന്നു സല്ലപിച്ചിരുന്ന ആ ഇണകളെ അവ മറന്നു കാണില്ല. പ്രിയപ്പെട്ടവരുടെ  കണ്ണില്‍ നിന്ന് ഉതിര്‍ന്നു വീണ കണികകള്‍ ശൈത്യത്തില്‍ മഞ്ഞായി അവിടെ വീണ്ടും തെളിയുന്നത്  അവര്‍ നോക്കിയിരുന്നിരുന്നു. പുല്‍ക്കൊടികളിലെ തുഷാരബിന്ദുക്കള്‍ അവരുടെ പാദസ്പര്ശങ്ങള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടാവും. അവള്‍ തണുത്തുറയുമ്പോള്‍ ചൂടുപകരുന്ന കമ്പിളിയും ചേര്‍ത്തു പിടിച്ചുകൊടുത്തു അവന്‍ എന്നും കൂടെയുണ്ടായിരുന്നു. 

ഏറെ നടന്നിരിക്കുന്നു. മഞ്ഞു വീഴ്ച തുടങ്ങുന്നതിനു മുമ്പേ തിരികെ വീട്ടില്‍ എത്തണം. ഒരു ആശ്വാസത്തിനു നടക്കാന്‍ ആരംഭിച്ചതാണെങ്കിലും  ഓര്‍മ്മകള്‍ അയാളുടെ  കിതപ്പിന്‍റെ ആക്കം കൂട്ടിയിരുന്നു. 

ആലിലപ്പഴങ്ങള്‍ അടര്‍ന്നു വീണു ശൈത്യം വിടപറഞ്ഞപ്പോള്‍ ബാക്കി വച്ച ഓര്‍മ്മകളില്‍ ഇന്നും അയാള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. രണ്ടു വര്‍ഷത്തെ ഉപരി പഠനത്തിനായി യുറോപ്പില്‍ എത്തിയ അവള്‍ തിരിച്ചു പോയിട്ട് ഇപ്പോള്‍ ഒരു വര്ഷം കഴിഞ്ഞിരിക്കുന്നു. അനിവാര്യമായ മടക്കയാത്രയിലും അവര്‍ എന്തെല്ലാമോ പ്രതീക്ഷകള്‍ പരസ്പരം പങ്കുവെച്ചിരുന്നു. ഇടക്കുള്ള വിളിയിലും മെസ്സേജുകളിലുമായി ഇടയ്ക്കിടയ്ക്ക് ആ പ്രതീക്ഷകള്‍ ഉയര്‍ന്നുതാന്നിരുന്നു. ഏറെ ദിനങ്ങള്‍ക്കൊടുവില്‍ ഇന്നലെ ലഭിച്ച കത്ത് അയാളുടെ പ്രതീക്ഷകളുടെ അവസാന തിരിനാളവും ഊതികെടുത്തി. അവളുടെ വിവാഹക്ഷണകത്തായിരുന്നു അത്. 

അയാള്‍ തിരികെ എത്തിയതും കിടക്കയിലേക്ക് വീണതും ഒരുമിച്ചായിരുന്നു. രാത്രിയുടെ നിലാവില്‍ ആകാശത്ത് ഏതോ നക്ഷത്രം നോക്കി കരഞ്ഞത് അയാള്‍ അറിഞ്ഞില്ല. ആ നക്ഷത്രത്തിന്‍റെ തുടിപ്പുകള്‍ക്ക്  അയാളുടെ ഹൃദയ വേഗതയായിരുന്നു.  മറ്റൊരു പകല്‍ അയാള്‍ക്ക്‌ അന്യമാവുകയായിരുന്നു. അടുത്ത ശൈത്യത്തില്‍ മഞ്ഞിന്‍റെ നനുത്ത കോട പുതച്ചുറങ്ങുവാന്‍ അയാള്‍ വരും ആ നക്ഷത്രവുമായി! 

Tuesday, 27 November 2012

ഒടുവില്‍
മാറ്റിമറിച്ചിലുകളുടെ വിധിവൈപരീത്യത്തില്‍  ഞാനും 
ജീവിതവീഥികളില്‍ നിര്‍വികാരതയുടെ കവചങ്ങള്‍ തീര്‍ത്ത്‌
ഉള്ളിലെ ശൂന്യതയുടെ  മറവില്‍ വിഹായസ്സുകള്‍ കടന്ന് 
തന്പോരിമകള്‍ക്കിടയില്‍  തന്മാത്രകളെ വകന്ന് 
മലിനമായ  ആത്മാവിഷ്കാരങ്ങള്‍ക്ക് കൈകോര്‍ത്ത് 
ബിരുദങ്ങളുടെ ശീലക്കുള്ളില്‍ അറിവിന്‍റെ നഗ്നത മറച്ച്
സ്വാര്‍ത്ഥതയുടെ മെത്തയില്‍ ദിവാസ്വപ്നങ്ങള്‍ നെയത്
ഒരു ജന്മം ഉരുകിയൊലിച്ചു വലിച്ചു നീട്ടിയ ആസ്തികള്‍ 
നേടിതന്നതത്രയും വലിച്ചു വിട്ട ശ്വാസത്തിനിടയില്‍ അറ്റു 
പോയതറിഞ്ഞപ്പോഴേക്കും മാറിപ്പോയിരുന്നു കാലവും ഞാനും!!

Sunday, 18 November 2012

കോടീശ്വരന്‍

അതെ അതു തന്നെ ഉത്തരം. കമ്പ്യൂട്ടറിനോടു ലോക്ക് ചെയ്യാന്‍ പറയുമ്പോഴും അയാളുടെ മുഖത്തു ആത്മവിശ്വാസം നിഴലിച്ചിരുന്നു ...

എങ്ങും മൂകത ...കാണികളില്‍ പലരും സംഘര്‍ഷം ഒതുക്കാനാവാതെ കസേരയില്‍ നിന്നു ഉയര്‍ന്നിരിക്കുന്നത് പോലെ തോന്നി ...
അവതാരകനായ ആ പ്രശസ്തന്‍റെ മുഖത്തേക്കായിരുന്നു  എല്ലാവരുടെയും നോട്ടം അത്രയും...
പിന്നണിയില്‍ ഏതോ സിനിമയുടെ നാടകീയ രംഗങ്ങളില്‍ എന്ന പോലെ ബാക്ക് ഗ്രൌണ്ട് സ്കോറിംഗ് .....
ഉത്കണ്ഠയുടെ നിമിഷങ്ങള്‍.... മൂകതയുടെ ശശ്മാനികത (പ്രയോഗം ആധുനികം)......
കോട്ടിട്ട അവതാരകന്‍ മെല്ലെ എഴുന്നേറ്റു ...  മുന്നിലേക്ക്‌ നടന്നു വന്നു .....
എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല...ഈ പരിപാടിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരാള്‍......
മുഴുവിക്കാന്‍ വിട്ടില്ല കാണികള്‍ കരഘോഷം മുഴക്കി ... ചിലര്‍ നൃത്ത ചുവടുകളിലേക്ക് നീങ്ങി... 
സ്റ്റുഡിയോയിക്കുള്ളില്‍ പൂത്തിരികളുടെയും മത്താപ്പുകളുടെയും ദൃശ്യശ്രവ്യ പ്രപഞ്ചം....
ഉത്തരം ശരിയാണ് ... പുതുപ്പാടിയില്‍ നിന്ന് വന്ന സന്തോഷ്‌ പപ്പന്‍ .. കൂടെ കൊണ്ട് പോകുന്നത് ഒരു കോടി രൂപ !
വെല്‍ ഡണ്‍ സന്തോഷ്‌ പപ്പന്‍...അവതാരകന്‍ കയ്യില്‍ പിടിച്ചു... 
സന്തോഷ്‌ പപ്പന്‍ വിങ്ങി പൊട്ടി .....
പറയു സന്തോഷ്‌ പപ്പന്‍ നിങ്ങള്‍ ഈ പണം എന്ത് ചെയ്യും?...
ഞാന്‍ ഈ പണം കൊണ്ട് ഒരു വീട് വയ്ക്കും..ഒരു കാര്‍ വാങ്ങും..സ്വര്‍ണ്ണം വാങ്ങും..ബാക്കിയുള്ളത് ഷെയര്‍ മാര്‍ക്കറ്റില്‍ ഇടും....
കരഘോഷങ്ങള്‍ പതുക്കെ നിന്നു...എല്ലാവരും അയാളുടെ സ്വാര്‍ത്ഥതയില്‍ നീരസപ്പെട്ടു ...
ഏതെങ്കിലും അനാഥാലയത്തിലോ, അഗതിമന്തിരത്തിലോ, മറ്റേതെങ്കിലും സത്കര്‍മ്മത്തിനോ അല്പമെങ്കിലും നല്‍കുമെന്ന് പറയാത്തതില്‍ കാണികള്‍ അമര്‍ഷം കൊണ്ടു ...
"ഞാന്‍ ഈ പറഞ്ഞതൊക്കെ ഞാന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ആണ്... പക്ഷേ ഇതെല്ലാം നിങ്ങളില്‍ പലരും   ചെയ്തു കഴിഞ്ഞ കാര്യങ്ങളാണ്.. എന്നിട്ടും എന്റെ ഉത്തരത്തിലെ നിങ്ങളുടെ നീരസം ഞാന്‍ വായിച്ചെടുക്കുന്നു"... സന്തോഷ്‌ പപ്പന്‍ പറഞ്ഞു നിര്‍ത്തി..
മൂകതയെ ഭഞ്ജിച്ചു അയാള്‍ തുടര്‍ന്നു....
പണത്തിനു വാങ്ങി തരാന്‍ കഴിയാത്ത പലതും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് ..വളര്‍ന്നത്‌ ഒരു അനാഥാലയത്തില്‍.. ശുഷ്കമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്നു..അപ്പോള്‍ എന്‍റെ ആഗ്രഹത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ?..
കാണികള്‍ നിശബ്ദരായിരുന്നു...
ഒരു കോടിയുടെ ചെക്ക് കൈമാറിയ അവതാരകന്‍ പറയാന്‍ വന്ന വാക്കുകള്‍ വിഴുങ്ങി സ്തബ്ദനായി കാണപ്പെട്ടു ...
"ഞാന്‍ പറഞ്ഞത് പോലെ എനിക്ക് വീടും കാറും ഒക്കെ  ഉണ്ടാവും..പക്ഷേ ഈ പണം കൊണ്ടല്ല.... ഇത് ഒരു ഈശ്വരാനുഗ്രഹമാണ് ആ അനുഗ്രഹം അര്‍ഹിക്കുന്ന പരമാവധി പേര്‍ക്ക് ഞാന്‍ എത്തിക്കും...." അയാള്‍ പറഞ്ഞു നിര്‍ത്തി
അന്തരീക്ഷത്തില്‍ അലയടിച്ച കരഘോഷങ്ങള്‍ക്കിടയില്‍ നടന്നു നീങ്ങിയ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു!!

Wednesday, 11 July 2012

ന്യായ വിധി (മിനിക്കഥ)
കോടതിക്കൂടിനുള്ളിലും അയാള്‍ ശാന്തനായിരുന്നു. അല്ലേലും തല പോകുന്ന കേസ് ഒന്നും അല്ലല്ലോ..ചെറിയ പെറ്റി കേസ് തന്നെ..കോടതിക്ക് പുറത്തു അഞ്ഞൂറ് രൂപയ്ക്കു തീരാവുന്ന കാര്യം..എന്നിട്ടും തന്‍റെ ആത്മാഭിമാനം ഓര്‍ത്തു അയാള്‍ കുറ്റം നിരാകരിച്ചു. കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 

'നിങ്ങള്ക്ക് എന്തെങ്കിലും പറയാനുണ്ടോ?'

'സാര്‍, ഈ കുറ്റം ആരോപിക്കപെടുന്ന സമയത്ത് ഞാന്‍ എവിടെ പോവുകയായിരുന്നു എന്ന് ബഹുമാനപെട്ട കോടതി മനസ്സിലാക്കണം. ഞാന്‍ അമ്മായിഅമ്മയുടെ വീട്ടില്‍ നിന്നും ഭാര്യയെ വിളിക്കാന്‍ പോവുകയായിരുന്നു, ഇനി സാര്‍ പറ ഞാന്‍ ഓവര്‍ സ്പീഡ്‌ ആയിരുന്നോ'

ആ കേസില്‍ പ്രതിയെ വെറുതെ വിട്ടു വിധി പ്രസ്താവിക്കുമ്പോള്‍, ആദ്യമായി തനിക്ക് ഉറപ്പുള്ള ഒരു വിധി ന്യായം പ്രസ്താവിച്ച ആശ്വാസമായിരുന്നു ജഡ്ജിയുടെ മുഖത്ത്!  

Monday, 5 March 2012

നീയായിരുന്നുഓര്‍മ്മകള്‍ കൂട്ടുവരുമ്പോള്‍ 
കൂടെ വരാന്‍ നീയുണ്ടായിരുന്നു  
അരികിലെത്തിയ   മറവിയുടെ 
ഇരുളിലും നീയുണ്ടായിരുന്നു 

Friday, 11 November 2011

Eid Trip (2011) (6/11 to 9/11) in my note..ജിദ്ദയില്‍ നിന്ന് 06/11 യാത്ര തിരിച്ചു  ജിസാന്‍, ഫുര്‍സാന്‍ ദ്വീപ്‌, അബഹ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു 09/11 രാവിലെ തിരിച്ചെത്തിയ പത്തു കുടുംബങ്ങള്‍ അടങ്ങിയ ഞങ്ങളുടെ സംഘം. രസകരമായ യാത്രാ വിവരണങ്ങളും, ചിത്രങ്ങളും, വീഡിയോയും ചുവടെ ...

Monday, 31 October 2011

കടത്തിന്‍റെ കരിനിഴലുകള്‍
അയാള്‍ രമേശന്‍..എനിക്കോര്‍മ്മ  വച്ച കാലം മുതലേ അയാളുടെ മുഖത്ത് ഒരു ആകുലത നിഴലിച്ചിരുന്നു. അന്ന് എനിക്ക് പത്തു വയസ്സ്..ഒരു ദിവസം അച്ഛന്‍ അയാളോട് ഉമ്മറത്ത്‌ നിന്നു കയര്‍ക്കുന്നത്  ഞാന്‍ കേട്ടു 

'എടൊ കടം വാങ്ങിയാല്‍ പറഞ്ഞ സമയത്ത് തിരിച്ചു തരണം, അല്ലാതെ സഹായിച്ചവനെ ദ്രോഹിക്കരുത്. താന്‍ വാങ്ങിയ പൈസയും കൊണ്ട് അല്ലാതെ ഈ വീട്ടു മുറ്റത്ത്‌ ചവിട്ടിപോകരുത് ". അയാള്‍ തല കുനിച്ചു പടിയിറങ്ങി പോകുന്ന രംഗം ഇന്നും മനസ്സിലുണ്ട്.

Saturday, 29 October 2011

ജീവിതം: എന്ത്? എന്തിന്? എന്തായി?ജീവിതം ചീട്ടു കളി പോലെയാണത്രേ. കളി കണ്ടു പിടിച്ചതും നിയമം ഉണ്ടാക്കിയതും നമ്മളല്ല. നമ്മുടെ കൈവശം എത്തി ചേരുന്ന കാര്‍ഡുകളെ പറ്റി  നമുക്ക് ഒരു ധാരണയും ഇല്ല, എങ്കിലും നമ്മള്‍ കളിക്കാന്‍ ഉണ്ട്. ഒരു നല്ല കളിക്കാരന്‍ മോശം കയ്യാണ് (കാര്‍ഡുകള്‍) ലഭിച്ചതെങ്കിലും നന്നായി കളിച്ചു വിജയത്തില്‍ എത്തുന്നുന്നു. ഒരു മോശം കളിക്കാരന്‍ വന്നു ചേര്‍ന്ന നല്ല കയ്യ് (കാര്‍ഡുകള്‍) ആയിട്ടും പരാജയം നുകരുന്നു. അതായത് നാം എങ്ങനെ കളിക്കുന്നു എന്നതാണ് കാര്യം. 

Monday, 24 October 2011

നാല് മണിക്ക് നാല് മിനിറ്റു ബാക്കി!

ഇന്നാണ് ആ ദിവസം. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം. ജീവിത സമസ്യക്ക്  ഒടുവില്‍ ഒരു ഉത്തരം കിട്ടിയിരിക്കുന്നു. 

നാട്ടുകാരും വീട്ടുകാരും അറിയാതെ ആ പ്രേമ നാടകം ഇതു വരെ അങ്ങനെ തഴച്ചു വളരുകയായിരുന്നു. വടക്കേതിലെ ജോണിക്കുട്ടി അവളുടെ വീട്ടില്‍ വിവരം എത്തിച്ചത് മുതല്‍ തുടങ്ങിയ സംഘര്‍ഷ ഭരിതമായ ദിന രാത്രങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിന്‍ കൂടിനുള്ളില്‍ ഒരു ബോംബ് പൊട്ടിയത് പോലെ എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല . വാക്കേറ്റങ്ങള്‍ ഉപദേശങ്ങള്‍, ഭിഷണികള്‍, പക്ഷെ ഞാന്‍ തളര്‍ന്നില്ല, അവളെ എനിക്ക് അത്രക്കും ഇഷ്ടമായിരുന്നു. വീട്ടു തടങ്കലിലായിരുന്നു അവളെങ്കിലും   എന്‍റെ കര്‍മ്മോല്സുകത കൃത്യമായി വിവരങ്ങള്‍ അവള്‍ക്കു കൈമാറുന്നതിനു സഹായിച്ചു. ഒരു ഒളിച്ചോട്ടം. വെള്ളിയായ്ച്ച വൈകുന്നേരം നാല് മണിക്കുള്ള  കൊങ്കണ്‍ എക്സ്പ്രസ്സ്‌, മുംബൈ എന്ന മഹാ നഗരം ലക്‌ഷ്യം. നമ്പീശന്‍  എന്ന ആത്മ സുഹൃത്തിന്റെ അടുത്തേക്ക്, വിവരങ്ങള്‍ ഞാന്‍ അവനെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നു. ഹൃദയമിടിപ്പോടെ അവന്‍ സമ്മതിച്ചു. ഒരാളുടെ താത്കാലിക അവധിയില്‍ ആറു മാസം ജോലി ചെയ്ത വകയില്‍ ഇരുപത്തിയയ്യായിരം രൂപ കയ്യിലുള്ള ധൈര്യത്തിലായിരുന്നു ഈ ഉദ്യമം.

Wednesday, 19 October 2011

വെറുതെ കിട്ടിയ ഈ ഉപദേശം തള്ളിക്കളയരുതേ...ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പതിറ്റാണ്ട് ഉദിച്ചു വരുന്നതേയുള്ളൂ. കാലം ഏറെ മാറിയിരിക്കുന്നു. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന പരസ്യ വാചകത്തിനോടൊപ്പം നാട്ടുകാരുടെയും കാര്യം പറയാതിരുന്നതിന്റെ ഗുട്ടന്‍സ്‌ എനിക്ക് മനസ്സിലായിരുന്നില്ല. ഇപ്പോള്‍ ചിലതൊക്കെ മനസ്സിലായി. ഇനിയും പലതും മനസ്സിലാകാന്‍ കിടക്കുന്നു. എന്‍റെ കഥയുംകാര്യവും ബ്ലോഗ്ഗിലൂടെ ഒരു ഉപദേശ പെരുമഴ  തന്നെ നിങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്നു. 


പ്രകടനം മുദ്രാവാക്യം എന്നിവ പ്രതിഷേധ മാര്‍ഗ്ഗം എന്ന് മനസ്സിലാക്കിയവര്‍ക്ക്  തെറ്റി. നമ്മുടെ ഉന്നം, മെയ്‌വയക്കം, കുതിര ശക്തി, മിനിറ്റില്‍ കൂടുതല്‍ തെറി പറയാനുള്ള ജിഹ്വ ശക്തി എന്നിവ അളക്കാനുള്ള ചെറിയ ഒരു ഏര്‍പ്പാട്. പോലീസ് ലാത്തി വീശുകയാണെങ്കില്‍ ആദ്യം ചോര പൊടിയുന്ന ഭാഗം വച്ചു തടുക്കണം. തലയാണ് അത്യുത്തമം. മൂക്ക്, പല്ല് ചുണ്ട് മുതലായ ഭാഗങ്ങള്‍ ആണെങ്കില്‍ ക്യാമറ ഫോക്കസ് ചെയ്യാന്‍ എളുപ്പം. അലറിക്കരയുന്നതോ, വസ്ത്രം നഷ്ടപ്പെടുന്നതോ ഒരു കുറച്ചിലായി കാണരുത്. പോലീസുകാരന്‍ തോക്ക് എടുത്താല്‍ മാത്രം പോര വെടി വച്ചു എന്നു ഉറപ്പാക്കുക അല്ലെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ ബോറടിച്ചു ക്ലാസ്സില്‍ ഇരുന്നു പഠിക്കേണ്ടി വരും. 

Monday, 10 October 2011

ഞാന്‍ ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍ (കവിത)


ഞാന്‍ ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍


(എന്നെ പറ്റി:)

ഞാനൊരു ബ്ലോഗ്ഗര്‍, സൂപ്പര്‍ ബ്ലോഗ്ഗര്‍
എല്ലാം തികഞ്ഞ ബ്ലോഗ്ഗര്‍
കഥകള്‍ കവിതകള്‍ ലേഖനങ്ങള്‍
സൃഷ്ടിച്ചു അമ്മാനമാടും ബ്ലോഗ്ഗര്‍!
മിനിറ്റിനു രണ്ടണ്ണം പോസ്റ്റും 
ചുറുചുറുക്കുള്ള ബ്ലോഗ്ഗര്‍