Tuesday 16 February 2010

എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍.

ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസം. ഏറ്റവും അധികം ഭേദഗതികള്‍ക്കു വിധേയമായ ഭരണഘടനയും ഭാരതത്തിന്റെ തന്നെ.ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "ഞങ്ങള്‍ , ഇന്ത്യയിലെ ജനങ്ങള്‍“ എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകം മാത്രമേ ഈ ആമുഖത്തിലുള്ളു എങ്കിലും ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ഏറ്റവും പ്രൌഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു.
ഭാരതത്തിലെ ജനങ്ങള്‍ “സ്വീകരിച്ച് നിയമമാക്കി ഞങ്ങള്‍ക്ക് തന്നെ ഈ ഭരണഘടന നല്‍കുന്നു” എന്നാണ് ആമുഖവാചകം. ഈ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണ്. ഒന്ന് തുമ്മിയാല്‍ പോലും നമ്മുടെ ഭരണഘടനെയും നിയമ വ്യവസ്ഥയേയും കുറ്റപ്പെടുത്തുന്നവര്‍ ഉണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതി, ചിന്തയ്ക്കും, അഭിപ്രായപ്രകടനത്തിനും, വിശ്വാസത്തിനും, ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യം, പദവിയിലും, അവസരങ്ങളിലും സമത്വം എന്നിവ വിഭാവനം ചെയ്ത ഒരു ഭരണഘടന ഇന്ന്‌ നിലവിലുണ്ടോ എന്ന് സംശയിക്കണ്ടിയിരിക്കുന്നു.


 കാലാനുസൃതമായ മാറ്റങ്ങള്‍, ശാസ്ത്ര പുരോഗതി, വര്‍ധിച്ച ജനസംഖ്യ , സാമൂഹ്യ അപചയങ്ങള്‍, മൗലികവാദങ്ങള്‍ , പട്ടിണി തുടങ്ങിയ പല കാരണങ്ങളും ഭരണഘടന നമുക്ക് അനുശാസിച്ച പല ആനുകൂല്യങ്ങളും എടുത്തുമാറ്റപ്പെടേണ്ട നിലയില്‍ നമ്മളെ എത്തിച്ചിരിക്കുന്നു. ഇന്നു തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ഭാരാതതിനുള്ളില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ്, നമ്മുടെ ചിന്തകള്‍ക്ക് മേല്‍ സെന്‍സര്‍ കത്തികള്‍, അവസരങ്ങള്‍ അനവസരത്തില്‍ നഷ്ടപ്പെടുന്നു,


 ഇനി എന്തൊക്കെ വേര്‍തിരിവ് ഉണ്ടെങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം തന്നെയാണ് നമ്മുടെ സമൂഹത്തില്‍ ഏറെ കലുഷിതമായിട്ടുള്ളത്. പണമുണ്ടെങ്കില്‍ അടുത്തത് വേണ്ടത് അധികാരമാണ്, അത് രണ്ടും ഉണ്ടെങ്കില്‍ നമ്മുടെ ഭരണഘടനയെ പോലും കടലാസ് വില. നിയമ നിര്‍മിക്കാന്‍ നാം തിരഞ്ഞെടുത്തു അയച്ചവര്‍ക്ക് നേരെ നിയമത്തിന്റെ വാള്‍ ഉയര്‍ന്നാല്‍, ജനപ്രതിനിധിയോ അതോ ജനങ്ങളോ കുറ്റക്കാര്.


ഇന്ത്യയുടെ സാമാന്യ ജനത്തിന് വേണ്ടിയതെല്ലാം നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ട്. നാം നമ്മുടെ അവകാശങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍, നാം നമ്മുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍, അത് നമ്മുടെ ഭരണഘടനയോടുള്ള ആദരവാവില്ലേ, നമ്മുടെ രാജ്യത്തോടുള്ള നമ്മുടെ കടമയാവില്ലേ. അനര്‍ഹര്‍ ഒരിക്കലും നമ്മുടെ നിയമ നിര്‍മാണ സഭകളില്‍ എത്തരുത്, ഒരിക്കലും നമ്മുടെ പൊതുമുതല്‍ നശിപ്പിക്കരുത്, നികുതിയില്‍ വെട്ടിപ്പ് നടത്തരുത്. നമുക്ക് ഒരു രാജ്യമെ ഉള്ളു, നമ്മുടെ മക്കളുടെ, ഉറ്റവരുടെ ഉയര്‍ച്ച നാം ആഗ്രഹിക്കുന്ന പോലെ നമ്മുടെ രാജ്യത്തിന്റെ പെരുമ ലോകത്തിന്റെ നെറ്കയില്‍ ‍ എത്തിക്കാന്‍ നമുക്ക് ഈ വേളയില്‍ പ്രതിജ്ഞ ചെയ്യാം.

free counters

No comments:

Post a Comment

മറ്റു സൃഷ്ടികള്‍