ആ വെള്ളിയാഴ്ച അയാള്‍ ഉച്ചക്ക് തന്നെ ഓഫീസില്‍ നിന്ന് ഇറങ്ങി. ശമ്പളം രാവിലെ
തന്നെ കയ്യില്‍ കിട്ടിയിരുന്നു. സുഹൃത്തുക്കളുമായി ആര്‍ത്തു ഉല്ലസിച്ചു അര്‍മാദിച്ചു
തിരികെ വീട്ടില്‍ എത്തിയപ്പോഴേക്കും കയ്യിലെ കാശും രണ്ടു ദിവസവും കഴിഞ്ഞിരുന്നു.
ഞായറാഴ്ച രാത്രി കയറി വന്ന ഭര്‍ത്താവിന്‍റെ എല്ലാ കെട്ടുകളും ഇറങ്ങുന്ന
രീതിയിലായിരുന്നു ഭാര്യയുടെ താണ്ഡവം. കല്യാണതലേന്ന് മദ്യപിച്ചപ്പോള്‍ സുഹൃത്ത്
പറഞ്ഞതു അയാള്‍ ഓര്‍ത്തു. 'നാളെ മുതല്‍ കെട്ടിറങ്ങാന്‍ നിനക്കു മോരുംവെള്ളം വേണ്ടിവരില്ലടാ!’
'ഞാന്‍ ഇവിടെ നിന്നു ഇറങ്ങി എവിടെയെങ്കിലും പോകും!‘ ....... വിസ്ഫോടനത്തിനിടയില്‍ ഭാര്യ പറഞ്ഞു
'നിന്നെ കണ്ടില്ലെങ്കില്‍ അത്രയും സമാധാനം'.... ആവേശത്തില്‍ അയാളുടെ നാവു ഒന്നു പിഴച്ചു...
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കടന്നു പോയി... ഭാര്യയെ കണ്ടില്ല...
ഇപ്പോള്‍ ഇടതു കണ്ണിലെ നീരു അല്പം കുറഞ്ഞു
വരുന്നുണ്ട് ....ചെറുതായി കാണാന്‍ കഴിയുന്നുണ്ട്!!
No comments:
Post a Comment