Tuesday 16 February 2010

കാലത്തിന്‍ കാല്പനികത (കവിത)

ആദ്യാക്ഷരത്തിന്റെ നേരുകള്‍
പഠിച്ചു തീരുമുമ്പേ
കഴിഞ്ഞുപോയി ബാല്യവും
സൗഹൃദങ്ങള്‍ തേടും മുമ്പേ
കടന്നു പൊഴി കൗമാരവും
പ്രാരാബ്ട കടല്‍ നീന്തി തീരും മുമ്പേ
കൊഴിഞ്ഞു പോയി യൗവനവും

എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍.

ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസം. ഏറ്റവും അധികം ഭേദഗതികള്‍ക്കു വിധേയമായ ഭരണഘടനയും ഭാരതത്തിന്റെ തന്നെ.ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "ഞങ്ങള്‍ , ഇന്ത്യയിലെ ജനങ്ങള്‍“ എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകം മാത്രമേ ഈ ആമുഖത്തിലുള്ളു എങ്കിലും ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ഏറ്റവും പ്രൌഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു.

ജ്യോതി ബസു

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാന്യന്‍! ആരവമുയര്‍ത്തുന്ന പ്രസംഗങ്ങളോ, സംഘടനാ നൈപുണ്യമോ ഒന്നുമല്ലായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. അധികം വികാരപ്രകടനങ്ങളില്ലാത്ത, സൗമ്യമായ ഒരു ചിരിയില്‍ ഹൃദയം കവരുന്ന, ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ, സത്യസന്ധനായ വിപ്ലവകാരി.

ഇപ്പോള്‍ മനസ്സിലായി

മനസ്സില്ലാക്കാന്‍ കുറച്ചു വൈകിയെങ്കിലും ഇപ്പോള്‍ മനസ്സിലായി! പറഞ്ഞു വരുന്നത് എന്താണെന്നായിരിക്കും നിങ്ങളുടെ സംശയം. സംശയിക്കണ്ട അത് തന്നെ. നിങ്ങള്‍ മനസ്സില്‍ വിചാരിച്ച അതെ സംഗതി തന്നെ.അത് പറഞ്ഞപ്പഴാണ് മറ്റൊരു സംശയം നിങ്ങള്‍ക്ക്‌ നേരത്തെ മനസ്സിലായിരുന്നോ. പോട്ടെ ഇനി എപ്പോള്‍ മനസ്സിലായാല്‍ എന്താ? കാര്യം പിടികിട്ടിയാല്‍ പോരെ.പലപ്പോഴും വൈകി മനസ്സിലാക്കുന്നത് നമ്മുടെ ഒരു ശീലമാണ്.

വീണ്ടും ചില ക്വട്ടേഷന്‍ വിശേഷങ്ങള്‍

മോനേ പ്രഭാകരാ! ആ വിളി നാട്ടുകാര്‍ക്കെല്ലാം സുപരിചിതമായിരുന്നു. അതെ അമ്മിണി തള്ള തന്നെ, അവര്‍ ആ നാട്ടിലുള്ള എല്ലാവരേം ആ പേരാണ് വിളിച്ചിരുന്നത്. എന്നാല്‍ പ്രഭാകരന്‍ എന്നൊരാളും ആ നാട്ടില്‍ ഉണ്ടായിരുന്നില്ല. മോനേ പ്രഭാകരാ ഒരു ചായക്കുള്ള പൈസ താ മോനേ...മുന്നില്‍ അമ്മിണി തള്ള ഞാന്‍ ഒന്ന് പരുങ്ങി, കാരണം രണ്ടു ദിവസം മുമ്പ് കുളക്കടവില്‍ ഞാന്‍ സിഗരട്ട് വലിച്ചു നില്കുന്നത് അവര്‍ കണ്ടിരുന്നു, അവരെ പിണക്കിയാല്‍ വിവരം എപ്പോള്‍ വീട്ടില്‍ എത്തും.

മാലാഖ കുഞ്ഞുങ്ങള്‍ക്കൊരു കുട്ടിക്കഥ





ഒരിടത്തൊരിടത്തൊരു മുത്തശ്ശി ഉണ്ടായിരുന്നു. പ്രായം ഏറെയായ മുത്തശ്ശിക്ക് കാഴ്ച കുറവായിരുന്നു. മുത്തശ്ശി ഒറ്റക്കൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്‌. വൈകുന്നേരങ്ങളില്‍ കവലക്കടുത്തുള്ള ആല് മരത്തിന്‍റെ ചുവട്ടില്‍ മുത്തശ്ശി ഇരിക്കുമായിരുന്നു. ഭിക്ഷയല്ലെങ്കിലും ആരെങ്കിലും ഒക്കെ എന്തെങ്കിലും മുത്തശ്ശിക്ക് കൊടുക്കുമായിരുന്നു. ആരെങ്കിലും ഒന്നും കൊടുക്കാത്ത ദിവസം മുത്തശ്ശി പട്ടിണിയാണ്. മുത്തശ്ശി ഒരു വൈകുന്നേരം ആലിന്‍ ചുവട്ടില്‍ കാലും നീട്ടി വച്ച് മുറുക്കാനും ചവച്ചിരിക്കും പോഴാണ് പുറകില്‍ നിന്ന് ഒരു വിളി 'മുത്തശ്ശി...' . ഇതാര് ഉണ്ണി മോനോ? മുത്തശ്ശി കുലുങ്ങി ചിരിച്ചു കൊണ്ട് 'മോനെവിടെ ആയിരുന്നു, കണ്ടിട്ട് ഒരുപാട് ദിവസം ആയല്ലോ'? അവന്‍ മുത്തശ്ശിക്ക് തന്‍റെ നിക്കറിന്റെ പോക്കറ്റില്‍ നിന്നും രണ്ട് ചോക്ലേറ്റ് എടുത്തു നീട്ടി.

കടത്തിന്‍റെ കരിനിഴലുകള്‍

അയാള്‍ രമേശന്‍..എനിക്കോര്മ്മ വച്ച കാലം മുതലേ അയാളുടെ മുഖത്ത് ഒരു ആകുലത നിഴലിച്ചിരുന്നു. അന്ന് എനിക്ക് പത്തു വയസ്സ്..ഒരു ദിവസം അച്ഛന്‍ അയാളോട് ഉമ്മറത്ത്‌ കയര്ക്കു ന്നത് ഞാന്‍ കേട്ടിരുന്നു 'എടൊ കടം വാങ്ങിയാല്‍ പറഞ്ഞ സമയത്ത് തിരിച്ചു തരണം, അല്ലാതെ സഹായിച്ചവനെ ദ്രോഹിക്കരുത്. താന്‍ വാങ്ങിയ പൈസയും കൊണ്ട് അല്ലാതെ ഈ വീട്ടു മുറ്റത്ത്‌ ചവിട്ടിപോകരുത് ". അയാള്‍ അത് തല കുനിച്ചു നിന്ന് കേട്ട് പോയി. ഇന്നു കാലം ഏറെ മാറി ഞാന്‍ ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു യുവാവായി മാറിയിരിക്കുന്നു. രമേശന്‍ ചേട്ടനെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു കാരണവും ഉണ്ട്. ഇന്നലെ ഞാന്‍ അയാളെ വഴിയില്‍ വച്ച് കണ്ടിരുന്നു, അയാള്‍ എന്‍റെ അച്ഛനെ കുറിച്ച് അന്വേഷിച്ചു, തൊട്ടു പുറകിലായി ഒരു ചോദ്യവും, "കുഞ്ഞേ രണ്ടു ദിവസത്തേക്ക് തിരിക്കാന്‍ ഒരു 2000 രൂപ തരുവ്വോ ..."

ഗള്‍ഫുപുരാണം (ചെറു കഥ )

ഞാന്‍ നിങ്ങളുടെ ജാക്ക് സണ്‍ , മൈക്കിള്‍ ജാക്ക് സണ്‍ അല്ല, സാധാ ജാക്ക് സണ്‍. വിശദമായി പറഞ്ഞാല്‍ കുരിശു വീട്ടില്‍ ഈപ്പച്ച്ചായന്റെ മകന്‍ ജാക്ക് സണ്‍. പതിനെട്ടാം വയസില്‍ ഗള്‍ഫിലേക്ക് പറന്നു, എപ്പോള്‍ വയസ്സ് മുപ്പത്തി യഞ്ചു കഴിഞ്ഞു, അവിവാഹിതന്‍, സല്‍സ്വഭാവി, പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്കു പറക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഉണങ്ങി വരണ്ട മരുഭൂമിയോളം വരില്ല എങ്കിലും മോശ മല്ലാത്ത വരണ്ട പ്രതിക്ഷകളും മനസ്സില്‍ ഏറ്റിയാണ് യാത്ര.

എന്റെ പുതുവര്‍ഷം

ഇന്നു ഡിസംബര്‍ 31, പുതുവര്‍ഷം പുലരാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. സൂര്യന്‍ ചക്രവാള സീമയില്‍ നിന്ന് അപ്രതക്ഷ്യനാവാന്‍ തുടങ്ങുന്നു. രണ്ടു മണിക്കൂറായി ഈ ഇരിപ്പ് തുടങ്ങിയിട്ട്. പുഴയിലെ ഓളങ്ങളുടെ നേരിയ ശബ്ദം മാത്രം. 2009 നോട് വിടപറയുമ്പോള്‍ നിശബ്ദനായ ഈ സുഹൃത്തിന്റെ (ഭാരതപുഴയുടെ) സാമീപ്യം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചതാണ്‌. ടി വി യില്‍ വിവിധ ആഘോഷ പരിപാടികള്‍ നടക്കുമ്പോഴും അതിലൊന്നും മനസ്സുടക്കാതെ ഈ പുഴയുടെ മാറില്‍ തല ചായ്ച്ചു അല്‍പ നേരം കിടന്നപ്പോള്‍ വലാത്ത ഒരു സമാധാനവും സന്തോഷവും. ഡിഗ്രിയും പി ജി യും കഴിഞ്ഞു ജോലിയില്ലാതെ ഒരു വര്ഷം ആവുന്നു.

Monday 15 February 2010

നാല് മണിക്ക് നാല് മിനിറ്റു ബാക്കി!

ഇന്നാണ് ആ ദിവസം. എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം. ജീവിത സമസ്യക്ക് നടുവില്‍ ഒരു ഉത്തരം കിട്ടിയിരിക്കുന്നു. നാട്ടുകാരും വീട്ടുകാരും അറിയാതെ ആ പ്രേമ നാടകം ഇതു വരെ അങ്ങനെ തഴച്ചു വളരുകയായിരുന്നു. വടക്കേതിലെ ജോണി കുട്ടി അവളുടെ വീട്ടില്‍ വിവരം എത്തിച്ചത് മുതലുള്ള സംഘര്‍ഷ ഭരിതമായ ദിന രാത്രങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിന്‍ കൂടിനുള്ളില്‍ ഒരു ബോംബ് പൊട്ടിയത് പോലെ. വാക്കേറ്റങ്ങള്‍ ഉപദേശങ്ങള്‍ ഭിഷണികള്, പക്ഷെ ഞാന്‍ തളര്‍ന്നില്ല, അവളെ എനിക്ക് അത്രക്കും ഇഷ്ടമായിരുന്നു. വീട്ടു തടങ്കലിലായിരുന്നു അവളെങ്കിലും എന്റെ കര്‍മ്മോല്സുകത കൃത്യമായി വിവരങ്ങള്‍ കൈമാറുന്നതിനു സഹായിച്ചു. ഒരു ഒളിച്ചോട്ടം. വെള്ളിയായ്ച്ച നാല് മണി കൊങ്കണ്‍ എക്സ്പ്രസ്സ്‌, മുംബൈ എന്നാ മഹാ നഗരം ലക്‌ഷ്യം.

ദാമ്പത്ത്യക്കാഴ്ചകള്‍ (ചെറുകഥ)

തെക്കന്‍ കാറ്റിന്റെ വേഗത അല്പം കൂടിയിട്ടുണ്ടോ, പക്ഷെ അയാള്‍ അത് പ്രശ്നമാക്കാതെ ഉമ്മറത്ത്‌ ചാരു കസേരയില്‍ ആലോചന നിമഗ്നനാണ് . രാവേറെ ആയിട്ടും ഭക്ഷണം കഴിച്ചിട്ടില്ല . അകത്തു അമ്മ ഉറക്കമായെന്നു തോന്നുന്നു. ആറു മാസമായി ഇതാണ് സ്ഥിരം പതിവെന്നതിനാല്‍ അവര്‍ അവനെ ഇപ്പോള്‍ ശ്രദ്ധിക്കാറില്ല. വേണമെങ്കില്‍ എപ്പോഴെങ്കിലും കഴിച്ചോട്ടെ . വീട്ടില്‍ സംസാരം തന്നെ വളരെ കുറവ്. ചായ എടുക്കട്ടെ, നീ രാവിലെ പോകുന്നുണ്ടോ എന്ന സ്ഥിരം ചില പല്ലവികള്‍ മാത്രം .

ഇവിടെ എല്ലാവര്‍ക്കും തിമിരം

കവി പാടിയത് എത്ര ശരി! രാഷ്ട്രിയ, അരാഷ്ട്രിയ , തിവ്രവാദ, ഭികരവാദ, വിഘടനവാദ ശക്തികള്‍ക്കു വേരോട്ടമുള്ള മണ്ണായി കേരളം മാറി കഴിഞ്ഞിരിക്കുന്നു. എരി തീയില്‍ എണ്ണ ഒഴിക്കാനായി ഒരു കൂട്ടം മാധ്യമ പടയും. കവര്‍ ഉള്ളതും ഇല്ലാത്തതുമായ സ്റ്റോറികളും, കൌണ്ടര്‍ ഉള്ളതും ഇല്ലാത്തതുമായ പോയിന്റുകളും,ആരെയും ക്രോസ് ചെയ്യാന്‍ അനുവദിക്കാത്ത ഫയരുകളും, നിങ്ങളും മറ്റുള്ളവരും ആരെക്കുറിച്ചു വേണമെങ്കിലും അനാവശ്യം പറയൂ, തുടങ്ങിയ എല്ലാം തികഞ്ഞവരും മറ്റുള്ളവരെയെല്ലാം പരമ പുച്ചവുമുള്ള അവതാരക വൃന്ദത്തിന്റെ പൊടിപ്പും തൊങ്ങലുമുള്ള ചര്‍ച്ചകള്‍, ഒളിഞ്ഞും തെളിഞ്ഞും ഉണ്ണുമ്പോഴും ഉറങ്ങുംപ്പോഴും എന്തിനു മൂത്രപുരയുടെ മുന്നില്‍ നിന്ന് പോലും ചിത്രം പകര്‍ത്തി കേരളം പുകഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആശങ്ക പോയിട്ട് മൂത്ര ശങ്ക പോലും ഇല്ല എന്ന തലവാചകത്തോടെ ഏച്ചു കെട്ടി തമാശകള്‍ പടച്ചുവിടുന്ന പൊളിറ്റിക്കല്‍ ട്രിക്സും, തിരുവായില്‍ മണ്ണ് വാരിയിടുന്ന എതിര്‍വായും കേരളത്തെ എത്തിച്ചിരിക്കുന്നത് ഇന്നോളം കേരളം കണ്ടിട്ടില്ലാത്ത മാധ്യമ അപചയത്തിലേക്ക് ആണ്.

ഞാന്‍ ഓര്‍ത്തെടുത്തത്‌

കാലം കുറെ ആയിരിക്കുന്നു, ഓര്‍മ്മശക്തി കൊഞ്ചം കമ്മി, എന്നാലും ഞാന്‍ പലതും ആലോചിച്ചു കിടന്നു. പല കാര്യങ്ങളും ഓര്‍മ്മ വന്നെങ്കിലും ഒരു ഒഴുക്ക് കിട്ടുന്നില്ല. അപ്പുറത്ത് പാട്ട് പെട്ടിയില്‍ നിന്ന് 'അനുരാഗ വിലോചനനായി' എന്ന ഗാനം ഒഴുകി എത്തി. ഗാനം മനോഹരം ഞാന്‍ മനസ്സില്‍ കരുതി. ചെറുപ്പകാലത്ത് ഞാനും ഇതു പോലുള്ള ഏതോ വരികള്‍ എഴുതിയിട്ടുണ്ടല്ലോ 'അനുരാഗ കടലില്‍ ചെറു വഞ്ചിയില്‍ തീരം തേടി എത്ര ഞാന്‍ അലഞ്ഞു...'. എന്റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി. ഇതുകേട്ട മാളുവിന്റെഅന്നത്തെ കലിച്ചുള്ള ആ നോട്ടം ഓര്‍ത്തു ഞാന്‍ ചിരിച്ചതാണ്. കൂടാതെ ടീച്ചറിന്റെ ചോദ്യവും 'ടാ, രാമു നീ ഏതോ വഞ്ചിയില്‍ കടലില്‍ പോകുന്നെന്നോ എന്തോ കേട്ടല്ലോ?'. അന്ന് പഠിത്തം നിര്‍ത്തണമെന്ന് തോന്നിയതാ എനിക്ക്.

പ്രവാസികളെ വേര്‍തിരിച്ചത്

ലോകത്തിലെ മുക്കോടി മൂലയിലും കുടില്‍ കെട്ടി വഴ്യുന്ന പ്രവാസികളെ നമുക്ക് ഇങ്ങനെ വേര്‍തിരിക്കാം

* മിന്നാരം : നോക്കിലും വാക്കിലും പളപളപ്പും, കയ്യില്‍ ചിക്കിളിയും ഉള്ള ഉപരി വര്‍ഗം. ഇവര്‍ക്ക് പൊളപ്പന്‍ ആവാം കാരണം മറ്റുള്ളവര്‍ ഇവര്‍ക്ക് വേണ്ടി പണിയെടുക്കുന്നു, ഇവര്‍ മുതലാളിമാര്‍. മിന്നാരം എന്ന് വിശേഷിപ്പിക്കാന്‍ കാരണം ഇവര്‍ താരങ്ങള്‍, എന്തിനും റെഡി. പുതിയ പ്രോജക്റ്റില്‍ ഷെയര്‍ ഇടണോ, ഭുമിയും ജംഗമ വസ്തുക്കളും കച്ചവടതിനുണ്ടോ, എല്ലാറ്റിനും തുട്ടുണ്ട്, ഇല്ലാത്തത് ചിലപ്പോ അല്പം മനുഷ്യത്തം, അത് സാരമില്ല എല്ലം കൂടി ഒരാള്‍ക്ക്‌ കിട്ടുമോ?

മറ്റു സൃഷ്ടികള്‍