Tuesday 16 February 2010

കാലത്തിന്‍ കാല്പനികത (കവിത)

ആദ്യാക്ഷരത്തിന്റെ നേരുകള്‍
പഠിച്ചു തീരുമുമ്പേ
കഴിഞ്ഞുപോയി ബാല്യവും
സൗഹൃദങ്ങള്‍ തേടും മുമ്പേ
കടന്നു പൊഴി കൗമാരവും
പ്രാരാബ്ട കടല്‍ നീന്തി തീരും മുമ്പേ
കൊഴിഞ്ഞു പോയി യൗവനവും
വിറയാര്‍ന്ന കൈകളാല്‍ എന്‍
വാര്‍ദ്ധക്യത്തില്‍ ഞാന്‍ ചലിപ്പിച്ച
ഈ തൂലികയുടെ മഷിയുണങ്ങും
മുമ്പേ മറഞ്ഞു പ്രാണനും
തിരു അവശേഷിപ്പിനായി
ഈ കുറിപ്പ് നിങ്ങള്‍ക്കായി............
ഓര്‍മ്മിക്കാന്‍ ചലിക്കുന്ന
കാല ചക്രത്തെ!!

തുള്ളിയായി ജലമായി മഴയായി ഒഴുകിയ,
രാവിന്‍ ഇരവുകളില്‍ ഹിമമായി മാറിയ
നിന്‍ ആത്മരോദനത്തെ ശ്രവിച്ചു
കാത്തിരുന്നൊരു കാലവും

പട്ടുമെത്തതന്‍ ശീതളമയില്‍
ശയിച്ചു മടുക്കാത്ത നിന്‍ നയനങ്ങളില്‍
ഒളിച്ചിരുന്നൊരു ഗര്‍വിനെ ദര്‍ശിച്ചു
കാത്തിരുന്നൊരു കാലവും

ശൂന്യമായി തീര്‍ന്നൊരു അന്ത്യത്തില്‍
നിശബ്ദനായി മാറിയ ദേഹിതന്‍
വേര്‍തിരിച്ചൊരു ഭാഗപത്രത്തിന്‍
താളുകള്‍ തേടി പായവെ
അറിഞ്ഞീല അവര്‍ നിന്‍ രോദനത്തെ
നിന്‍ മുഖം മറച്ച
ശുഭ്ര വസ്ത്രത്തിന്‍ നനവുകള്‍
നിന്‍ കണ്ണീരാല്‍ ചാലിച്ചതെന്നു
മറ്റൊരു വേള ഒളിഞ്ഞിരിപ്പുണ്ട്
അവര്‍ക്കായി എപ്പഴോ
അവസ്ഥാന്തരങ്ങള്‍ ജനിപ്പിക്കും
കാലത്തിന്‍ മുരുക്ക്‌ കൈകളാല്‍
ഒരു ദിനം! ആ ദിനം.....!


free counters

No comments:

Post a Comment

മറ്റു സൃഷ്ടികള്‍