Tuesday 16 February 2010

ഇപ്പോള്‍ മനസ്സിലായി

മനസ്സില്ലാക്കാന്‍ കുറച്ചു വൈകിയെങ്കിലും ഇപ്പോള്‍ മനസ്സിലായി! പറഞ്ഞു വരുന്നത് എന്താണെന്നായിരിക്കും നിങ്ങളുടെ സംശയം. സംശയിക്കണ്ട അത് തന്നെ. നിങ്ങള്‍ മനസ്സില്‍ വിചാരിച്ച അതെ സംഗതി തന്നെ.അത് പറഞ്ഞപ്പഴാണ് മറ്റൊരു സംശയം നിങ്ങള്‍ക്ക്‌ നേരത്തെ മനസ്സിലായിരുന്നോ. പോട്ടെ ഇനി എപ്പോള്‍ മനസ്സിലായാല്‍ എന്താ? കാര്യം പിടികിട്ടിയാല്‍ പോരെ.പലപ്പോഴും വൈകി മനസ്സിലാക്കുന്നത് നമ്മുടെ ഒരു ശീലമാണ്.
നേരത്തെ മനസ്സിലാക്കാമെന്ന് വച്ചാല്‍ മനസ്സിലാവണ്ടേ. പ്രശ്നങ്ങള്‍ എത്രത്തോളം വഷളാകുമെന്ന് മനസ്സിലായ സ്ഥിതിക്ക് ഇനിയെങ്കിലും ശ്രദ്ധിച്ചു ജീവിക്കണ്ടേ. ചിലപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഇത്ര വഷളായ സ്ഥിതിക്ക് ഇനിയെന്തു പ്രശ്നന്മെന്നു. പക്ഷെ അതലല്ലോ പ്രശ്നം. പ്രശ്നമെങ്ങനെ സോള്‍വ്‌ ചെയ്യും. ഇനി സോള്‍വ് ചെയ്തില്ലെങ്ങില്‍ എന്ത് സംഭവിക്കും, അയ്യോ ഇങ്ങനെ ചിന്തിച്ചാല്‍ പ്രശ്നങ്ങള്‍ വഷളാ വുകയെയുല്ല്. ഒരു പക്ഷെ പ്രശ്നങ്ങളില്ലാത്ത മനുഷ്യര്‍ ഇല്ലായിരിക്കാം. എന്നാലും പ്രശ്നങ്ങള്‍ മാത്രമുള്ള മനുഷ്യര്‍ ഉണ്ടാകുമോ. ചിലപ്പോ പ്രശ്നങ്ങളും പഴയ ചാക്കുകളും ഒന്ന് പോലെയാണ്. രണ്ടു കൊണ്ടും നമുക്കൊരു ഗുണവും ഇല്ല. എന്നാലും ചാക്ക് കൊണ്ട് പഴ്കുന്നതിനു മുന്‍പെങ്കിലും ഗുണം ഉണ്ട് പക്ഷെ പ്രശ്നങ്ങളോ? അതോര്‍ത്തപ്പോഴാണ് ഇന്നലെ ചാക്കില്‍ കെട്ടി പഴുപ്പിക്കാന്‍ വച്ച പഴത്തിന്റെ കാര്യം ഓര്‍ത്തത്‌. അയ്യോട അത് പഴുത്ത് അഴുകി കാണുമോ, അഴുകിയാല്‍ അത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. ഒരു പക്ഷെ ഇപ്പോള്‍ പാകത്തിന് പഴുപ്പെത്തിയിട്ടെ ഉണ്ടാകു. എല്ലാ കാര്യങ്ങളും പാകത്തിന് ചെയ്യുന്നതാണ് അതിന്റെ ഭംഗി. ഭംഗി ആണെല്ലോ എന്തിനും മൂല്യം നേടി കൊടുക്കുന്ന അളവ് യന്ത്രം. അത് പറഞ്ഞപ്പോഴാ യന്ത്ര സാമഗ്രഹികള്‍ക്ക് ബഡ്ജറ്റില്‍ തീരുവ കുറച്ചത്രേ. ഈ വര്‍ഷത്തെ ബഡ്‌ജറ്റ് ജന പ്രിയ ഒന്നാനത്രേ. പൊതുവേ നിത്യോപയോഗസാധനങ്ങളുടെ വില കൂടി വരുകയാണ്. അരി, പാല് , മത്സ്യം , മാംസം, പച്ചക്കറി, സോപ്പ്, ചീപ്പ്, കണ്ണാടി, കുപ്പായങ്ങള്‍ എല്ലാത്തിനും വില കൂടി. കഴിഞ്ഞ മാസം ഞാന്‍ താമസം വാടക വീട്ടിലേക്ക്‌ മാറിയിരുന്നു അന്ന് പക്ഷെ അത്ര വില കൂടുതല്‍ സാധനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല, അല്ലെങ്കില്‍ ഞാന്‍ കുത്തുപാള എടുത്തേനെ. കുത്തുപാളയെ പറ്റി പറഞ്ഞപ്പഴാ , കഴിഞ്ഞ വര്ഷം സാമ്പത്തിക മാന്ദ്യം കൊണ്ട് പല കമ്പനികളും അടച്ചു പൂട്ടേണ്ടി വന്നു . ഈ വര്ഷം മധ്യത്തില്‍ ശക്തമായ ഒരു മാന്ദ്യം വ്യാപാര മേഖലയെ തകിടം മറിക്കുമെന്നു സൂചനകളുണ്ട്. സൂചനകളൊക്കെ വെറുതെ ആക്കി കൊണ്ട് ഇന്നലത്തെ കാലാവസ്ഥ പ്രവചനം ഫലിച്ചില്ല, വെറുതെ കടലില്‍ മീന്‍ പിടിക്കാന്‍ പോകാതിരുന്നത് നഷ്ടം. അല്ലെങ്കില്‍ ഇന്നത്തെ കാലത്ത്‌ മീന്‍ വിറ്റിട്ട് എങ്ങനെയാ ജീവിക്കുന്നത്. ജീവിച്ചല്ലേ പറ്റൂ ഭൂമിയില്‍ ജനിച്ചു പോയില്ലേ. ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന് പറഞ്ഞത് ശരി ആണാവോ? പറഞ്ഞിട്ടെന്താ കാര്യം എനിക്കൊന്നു കറങ്ങാനുള്ള വക ഒക്കുന്നില്ലല്ലോ. ഉള്ള പൈസ ഭ്രാന്താശുപത്രിയില്‍ കൊണ്ടുക്കൊടുക്കാനെ നേരമുള്ളൂ! ഇപ്പോള്‍ നിങ്ങള്ക്ക് മനസ്സിലായി കാണുമല്ലോ.....പക്ഷെ എന്നെ ഭ്രാന്തന്‍ എന്ന് വിളിക്കരുത് ....ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ?

free counters

No comments:

Post a Comment

മറ്റു സൃഷ്ടികള്‍