Saturday, 29 October 2011

ജീവിതം: എന്ത്? എന്തിന്? എന്തായി?ജീവിതം ചീട്ടു കളി പോലെയാണത്രേ. കളി കണ്ടു പിടിച്ചതും നിയമം ഉണ്ടാക്കിയതും നമ്മളല്ല. നമ്മുടെ കൈവശം എത്തി ചേരുന്ന കാര്‍ഡുകളെ പറ്റി  നമുക്ക് ഒരു ധാരണയും ഇല്ല, എങ്കിലും നമ്മള്‍ കളിക്കാന്‍ ഉണ്ട്. ഒരു നല്ല കളിക്കാരന്‍ മോശം കയ്യാണ് (കാര്‍ഡുകള്‍) ലഭിച്ചതെങ്കിലും നന്നായി കളിച്ചു വിജയത്തില്‍ എത്തുന്നുന്നു. ഒരു മോശം കളിക്കാരന്‍ വന്നു ചേര്‍ന്ന നല്ല കയ്യ് (കാര്‍ഡുകള്‍) ആയിട്ടും പരാജയം നുകരുന്നു. അതായത് നാം എങ്ങനെ കളിക്കുന്നു എന്നതാണ് കാര്യം. 

ജീവിതത്തിന്‍റെ അര്‍ത്ഥം ആരോടും ചോദിക്കരുതത്രേ..അതു നമ്മള്‍ നിര്‍ണ്ണയിക്കുന്നത് അത്രേ...

ദൈവം നമുക്ക് വേദനാരഹിതങ്ങളായ  ദിവസങ്ങളോ,  വിഷാദങ്ങളില്ലാതെ പുഞ്ചിരി മാത്രമോ, മഴക്കാറുകള്‍ ഇല്ലാത്ത പകലുകളോ വാഗ്ദാനം ചെയ്തിട്ടില്ലാ, എന്നാല്‍  വേദനകള്‍ക്ക്   മനശ്ശക്തിയും, കണ്ണുനീരിനു സ്വാന്തനവും, പകലുകള്‍ക്ക് വെളിച്ചവും അവന്‍ നല്‍കി!

ജീവിതത്തില്‍ 'സന്തോഷം' എന്ന് പറയുന്നത് ഒരു പൂമ്പാറ്റയെ പോലെയാണ് ..നമ്മള്‍ അതിന്റെ പുറകേ  പോയാല്‍ ..അത് പറന്നു കൊണ്ടേ ഇരിക്കും ..എന്നാല്‍ നമ്മള്‍ ശ്രദ്ധ മാറ്റിയാലോ .....അവ പയ്യെ  പറന്നു വന്നു നമ്മളുടെ ചുമലില്‍ ശാന്തരായി ഇരിക്കുന്നത് കാണാം...

ജീവിതത്തില്‍ ഒരു മാന്ത്രികവിദ്യയും നടപ്പില്ല എന്ന് മനസ്സിലാകുമെങ്കിലും ചിലപ്പോള്‍ അതൊരു മായാജാലം പോലെ അനുഭവപ്പെട്ടേക്കാം...

'പുഞ്ചിരിയും' 'മൗനവും' ആണ് ജീവിതത്തില്‍ ഉപകാരപ്പെടുന്ന രണ്ടു വിലപ്പെട്ട ആയുധങ്ങള്‍...പുഞ്ചിരി നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴി ആകുമെങ്കില്‍  മൗനം പല പ്രശ്നങ്ങളിലും പെടാതെ നമ്മളെ രക്ഷിക്കാന്‍ സഹായിക്കും ......

ജീവിതം എങ്ങനെയും ജീവിച്ചു തീര്‍ക്കുക എന്നത് ആത്മാഹൂതി ചെയ്യുന്നതിന്‍റെ മറ്റൊരു രൂപം അത്രേ ...

ജീവിതത്തിന്‍റെ വില മനസ്സിലാകുമ്പോള്‍ അത് നല്‍കപ്പെട്ടതെന്തിനു എന്ന സത്യവും മനസ്സിലാവും...

ഭയപ്പാടോടെ  ആരംഭിക്കുകയും, വേദനയോടു കൂടി അവസാനിക്കുകയും ചെയ്യുന്നതിനിടയിലൂടെയുള്ള വിസ്മയങ്ങള്‍ അത്രേ ജീവിതം...

ജീവിതം ഒരു കഥയാക്കുന്ന കലാകാരന്മാര്‍, ഒരു ആഘോഷമാക്കുന്ന ആമോദകര്‍, ഒരു കയറില്‍ തീര്‍ക്കുന്ന നിരാശര്‍, ഇവര്‍ ആരും ജീവിതത്തിന്‍റെ അവസാനം കണ്ടിട്ടില്ല.. ഒരു പ്രേഹേളികയായി ..ഒരു വിസ്മയമായി അത് അവശേഷിക്കുന്നു.. 

 എല്ലാവര്‍ക്കും ഒരു നല്ല ജീവിതം ആശംസിച്ചു കൊണ്ട് ജീവിതത്തെ പറ്റിയുള്ള നുറുങ്ങുകള്‍ ഇവിടെ പൂര്‍ണ്ണമാകുന്നു .......11 comments:

 1. നുറുങ്ങ് കളിലെ തേന്‍ തുള്ളികള്‍ക്ക് മധുരം .
  നല്ലത്

  ReplyDelete
 2. ശരിയാ ജീവിതം ഒരു ഞാണിന്മേല്‍ കളിയാ എത് നിമിഷവും പൊട്ടിതാഴെ വീഴാം

  ReplyDelete
 3. ജീവിതം അത് മനസ്സിലകുമ്പോള്‍ മാത്രമല്ലേ നാം ജീവിക്കുന്നത്!

  ReplyDelete
 4. Ashwathy prabhakar29 October 2011 at 17:37

  ഞാന്‍ എന്‍റെ ജീവിതത്തെ ഇത്ര മാത്രം സ്നേഹിച്ച മറ്റൊരു അവസരവും ഇതിനു മുമ്പ് ഉണ്ടായിട്ടില്ല, ഈ പോസ്റ്റ്‌ എന്നെ വല്ലാതെ ചിന്തിപ്പിച്ചു

  ReplyDelete
 5. ഈ വഴിയില്‍ ഇത്തിരി നേരം സ്നേഹം പങ്കിട്ട എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി!

  ReplyDelete
 6. ആരോ പറഞ്ഞതോര്‍ക്കുന്നു.. "life is a tale told by an idiot with full of sound and fury signifying nothing"

  ReplyDelete
 7. no one is taught how to live a life and wats the meaning of life,he learns himself through his experiences about life.... by the time he would hav reached the edge of his lifetime

  ReplyDelete
 8. ചിന്തിപ്പിക്കുന്ന നുറുങ്ങുകള്‍

  ReplyDelete
 9. നന്ദിപൂര്‍വ്വം നിങ്ങളുടെ ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു .

  ReplyDelete
 10. nalla ezhuthu...I ma understanding what the life is..

  ReplyDelete