Monday 5 March 2012

നീയായിരുന്നു



ഓര്‍മ്മകള്‍ കൂട്ടുവരുമ്പോള്‍ 
കൂടെ വരാന്‍ നീയുണ്ടായിരുന്നു  
അരികിലെത്തിയ   മറവിയുടെ 
ഇരുളിലും നീയുണ്ടായിരുന്നു 

ഹൃദയം തൊട്ടു കടന്നു പോയ 
കാറ്റിന്‍റെ ഗന്ധവും നിന്റേതായിരുന്നു 
പല വട്ടം കാത്തു നിന്നിട്ടും, വിടരാത്ത 
അധരങ്ങള്‍ നിന്റേതായിരുന്നു 

പകുതി അടഞ്ഞ ജനല്‍പാളികളില്‍ 
കണ്ട നയനങ്ങള്‍ നിന്‍േ്തായിരുന്നു  
നീ മാത്രം ഉറങ്ങിയ രാവില്‍ എന്‍ 
തൂലിക ചലിച്ചതും നിനക്കായിരുന്നു 

മഷി പടര്‍ന്ന  അക്ഷരത്താളുകള്‍
ഏറ്റു  വാങ്ങിയതും നീയായിരുന്നു 
അക്ഷരക്കൂട്ടുകള്‍ പകര്‍ത്തിയതും 
വര്‍ണ്ണിച്ചതും നിന്നെ പറ്റിയായിരുന്നു 

അര്‍ത്ഥങ്ങളെല്ലാം പേറിയ  നിഘണ്ടുവില്‍ 
പതിയാത്ത വാക്കുകള്‍ ചാലിച്ചു ഞാന്‍ 
കവിതയാക്കിയതും, അത് നെഞ്ചോട്‌
 ചേര്‍ത്തുറങ്ങിയതും നീയായിരുന്നു 

പൊഴിഞ്ഞ ദിനങ്ങളോക്കെയുംഎന്‍ 
സ്നേഹദളങ്ങളില്‍ മഞ്ഞുതുള്ളിയായി 
വസന്തത്തിന്‍  ശൃംഗാരം ശ്രവിച്ചതും 
പിരിയില്ലെന്നു പറഞ്ഞതും നീയായിരുന്നു 

ഒടുവില്‍ പറഞ്ഞ വാക്കുകള്‍ക്കിടയില്‍ 
പതിഞ്ഞിരുന്ന വിരഹത്തിന്‍ അര്‍ത്ഥം 
മനസ്സിലാകാതെ, വെറുതെ  ആശിച്ചതും 
പ്രതീക്ഷിച്ചിരുന്നതും ഞാനായിരുന്നു 

വരുകില്ലെന്നറിഞ്ഞിട്ടും ഈ വഴിയില്‍  
ഏതോ കാലൊച്ചകള്‍ക്കായി കാതോര്‍ത്ത് 
അറിയാതെ മോഹിച്ചു, അകലാതെ 
സ്നേഹിച്ചു ഞാനും എന്റെ ഓര്‍മ്മകളും!! 

No comments:

Post a Comment