Thursday 13 December 2012

വായന




അയാള്‍ വായനയിലായിരുന്നു എന്നും ...ഒടുങ്ങാത്ത ആവേശമായിരുന്നു പുസ്തകങ്ങളോട്...ഓരോ വരിയും ഹൃദയത്തോട് ചേര്‍ത്തു പിടിക്കുമ്പോള്‍ ഒരു അഴിമുഖമായിരുന്നു ആ മനസ്സ് ... പുസ്തകതാളിലെ തുറന്നിട്ട ജാലകങ്ങള്‍ കാട്ടിയ മാസ്മരികത  രാത്രിയുടെ  ഓരംപറ്റി എത്തിയ നിദ്രകളെ പുറംതള്ളിയിരുന്നു ... സര്‍ഗ്ഗാത്മകതയുടെ തീച്ചൂളകളില്‍  അയാള്‍ പലവട്ടം മാറ്റുരയ്ക്കാന്‍ ശ്രമിച്ചിരുന്നു .........


നിലാവും കടലും വിടപറഞ്ഞെത്തിയ  പ്രഭാതങ്ങളെ അയാള്‍ വരവേറ്റതു പ്രതീക്ഷയോടെ ആയിരുന്നു ... കഥാവിഷ്കാരങ്ങള്‍ ധൈഷണികമായി സംവേദിപ്പിച്ചപ്പോള്‍   അതിന്റെ സന്ദേശങ്ങള്‍ പലതും നേരുകള്‍ തിരയുന്നവയായിരുന്നു .... എന്നാല്‍ നാലാമിടങ്ങളില്‍ ചികഞ്ഞ നേരുകള്‍  ഏറെയും  അപ്രിയങ്ങളായിരുന്നു ... അരക്ഷിതാവസ്ഥയുടെ അവസാന ആണിക്കല്ലും ആടിയുലഞ്ഞപ്പോള്‍ തിരികെ മടങ്ങാന്‍ ആഗ്രഹിച്ചത്‌ ... വായന തുടങ്ങിയെടുത്തു തന്നെയായിരുന്നു  ..... അതുവരെ  പരിചയിച്ച ആഖ്യാന പരിസരങ്ങളില് നിന്നു മാറി തുടങ്ങിയ വായന മനസ്സിലാക്കി തന്നു ... "കഥയല്ല ജീവിതം"

No comments:

Post a Comment