എന്‍റെ കവിതയ്ക്ക് ഈണം ഉണ്ടായിരുന്നുവെങ്കില്‍
അതിന്‍റെ ആത്മാവ് കരയാതിരുന്നുവെങ്കില്‍
ചൊല്ലിയ പദങ്ങള്‍ക്ക് അര്‍ത്ഥമുണ്ടായിരുന്നുവെങ്കില്‍
ആകുമായിരുന്നു ഞാനും ഒരു മഹാകവി !
അതിന്‍റെ ആത്മാവ് കരയാതിരുന്നുവെങ്കില്‍
ചൊല്ലിയ പദങ്ങള്‍ക്ക് അര്‍ത്ഥമുണ്ടായിരുന്നുവെങ്കില്‍
ആകുമായിരുന്നു ഞാനും ഒരു മഹാകവി !
രണ്ടു ഈരടികള്‍ ചേര്‍ത്തുവച്ചൊരു ശ്ലോകത്തെ
ഹൃദിസ്ഥമാക്കിയിട്ടും ചൊല്ലിപഴകിയിട്ടും
വീണ്ടും ആ ശോകം എന്നെ മൂടുമ്പോള്‍, കണ്ണുനീര്‍
പൊഴിക്കാതെ വിടര്‍ന്ന എന്‍ കണ്ണുകള്‍ക്ക് നന്ദി!
സ്വയം വരച്ച ലക്ഷ്മണ രേഖയില്‍ കാലുടക്കി
വീഴുമ്പോള്‍ താങ്ങായി വന്ന കരം ഗ്രസിച്ചു പറഞ്ഞു
വീഴുകയായിരുന്നില്ല ഞാന്‍ തിരയുകയായിരുന്നു
എന്‍ അസ്തിത്വവും ഉപജീവനവും ഉപനയനവും
ചവിട്ടി മെതിച്ച മെതിയടി ചെളിയില്‍ പൂഴുംപോള്‍
ചിലരുടെ നാവുകളില്‍ നിന്ന് പുഞ്ചിരി ഉയരുമ്പോള്‍
അറിഞ്ഞിരുന്നില്ല ഞാന്‍ കാലമെന്ന കണിശക്കാരന്‍
പിഴക്കാത്ത കണക്കു മായി തേടി വരുമെന്ന്!
പൂവിന്റെ സൗരഭ്യം തേടി പറന്നെത്തിയ വണ്ടുകള്‍
പൂവിന്റെ കാതില്‍ മൊഴിഞ്ഞതും ഇതാകാം
പരാഗണ ഹേതുവായി ഞാന്‍ മാറുമ്പോള്‍, നിന്‍റെ
സന്താന പരമ്പരയില്‍ ആരും തിരിച്ചറിയില്ല നിന്നെ!
പൊയ്പോയ വസന്തങ്ങള്‍ ബാക്കി വച്ച ചിന്തകള്‍
ചില്ല് തകര്‍ത്തു പുറത്തു വന്ന നേരം , വീണ്ടും
ഒരു വിപ്ലവത്തിന് ഞാന്‍ ശങ്കൂതിയപ്പോള്‍, ജനിച്ചു
അരോചകമായ ഈ കവിത, എന്നാലും ഞാന്‍
എഴുതും എനിക്കായി നിങ്ങള്‍ക്കായി ..ക്ഷമിക്കുക!
Comment by Rajeswari on November 30, 2010 at 10:50am
- Delete Commentനന്നായിരിയ്ക്കുന്നു
Comment by മനുരാജ് on November 30, 2010 at 2:49am
- Delete Commentശ്ലോകത്തെ ഹൃദിസ്ഥമാക്കിയിട്ടും, ചൊല്ലിപഴകിയിട്ടും വീണ്ടുമാ ശോകമെന്നെ മൂടുമ്പോള്‍... ഇഷ്ടവരികള്‍. എല്ലാ വിധ ആശംസകളും.. ....
Comment by ജിനദേവന്‍ സീ.ജി on November 30, 2010 at 2:08am
- Delete Commentചവിട്ടി മെതിച്ച മെതിയടി ചെളിയില്‍ പൂഴുംപോള്‍ ചിലരുടെ നാവുകളില്‍ നിന്ന് പുഞ്ചിരി ഉയരുമ്പോള്‍ അറിഞ്ഞിരുന്നില്ല ഞാന്‍ കാലമെന്ന കണിശക്കാരന്‍ പിഴക്കാത്ത കണക്കു മായി തേടി വരുമെന്ന്..............സത്യം. നന്നായിരിയ്ക്കുന്നു
Comment by moideen angadimugar on November 29, 2010 at 11:37pm
- Delete Commentരണ്ടു ഈരടികള്‍ ചേര്‍ത്തുവച്ചൊരു ശ്ലോകത്തെ ഹൃദിസ്ഥമാക്കിയിട്ടും ചൊല്ലിപഴകിയിട്ടും വീണ്ടും ആ ശോകം എന്നെ മൂടുമ്പോള്‍, കണ്ണുനീര്‍ പൊഴിക്കാതെ വിടര്‍ന്ന എന്‍ കണ്ണുകള്‍ക്ക് നന്ദി!
Comment by Lulu Zainyi on November 29, 2010 at 9:08pm
- Delete Commentനന്ദി സാലിഹ്, ലക്ഷ്മി, ഷാജഹാന്‍ ..
Comment by Salih on November 29, 2010 at 6:48pm
- Delete Commentമനോഹരം
Comment by ﺎലക്~ on November 29, 2010 at 4:28pm
- Delete Commentപൊയ്പോയ വസന്തങ്ങള്‍ ബാക്കി വച്ച ചിന്തകള്‍ ചില്ല് തകര്‍ത്തു പുറത്തു വന്ന നേരം , വീണ്ടും ഒരു വിപ്ലവത്തിന് ഞാന്‍ ശങ്കൂതിയപ്പോള്‍, ജനിച്ചു അരോചകമായ ഈ കവിത, എന്നാലും ഞാന്‍ എഴുതും എനിക്കായി നിങ്ങള്‍ക്കായി ..ക്ഷമിക്കുക! കൊള്ളാം.. ശംഖ് + ഊതിയപ്പോള്‍= ശംഖൂതിയപ്പോള്‍..
Comment by ഷാജഹാന്‍ നന്മണ്ടന്‍ on November 29, 2010 at 4:00pm
- Delete Commentപൂവിന്റെ സൗരഭ്യം തേടി പറന്നെത്തിയ വണ്ടുകള്‍ പൂവിന്റെ കാതില്‍ മൊഴിഞ്ഞതും ഇതാകാം പരാഗണ ഹേതുവായി ഞാന്‍ മാറുമ്പോള്‍, നിന്‍റെ സന്താന പരമ്പരയില്‍ ആരും തിരിച്ചറിയില്ല നിന്നെ! ------------------------- ഇഷ്ടമുള്ള വരികള്‍..കവിക്ക് എല്ലാ വിധ ആശംസകളും..
Comment by Lulu Zainyi on November 29, 2010 at 3:01pm
- Delete Commentനന്ദി റഫീക്ക്
Comment by Rafeek on November 29, 2010 at 2:57pm
- Delete Commentനല്ല കവിത...ഇനിയും പ്രതീക്ഷിക്കുന്നു
nice & ncongrats
ReplyDelete