ഞാന്‍ ഒരു സൂപ്പര്‍
ബ്ലോഗ്ഗര്‍
(എന്നെ പറ്റി:)
ഞാനൊരു ബ്ലോഗ്ഗര്‍, സൂപ്പര്‍ ബ്ലോഗ്ഗര്‍
എല്ലാം തികഞ്ഞ ബ്ലോഗ്ഗര്‍
കഥകള്‍ കവിതകള്‍
ലേഖനങ്ങള്‍
സൃഷ്ടിച്ചു അമ്മാനമാടും
ബ്ലോഗ്ഗര്‍!
മിനിറ്റിനു രണ്ടണ്ണം
പോസ്റ്റും
ചുറുചുറുക്കുള്ള ബ്ലോഗ്ഗര്‍
(എന്റെ പ്രത്യേകത:)
പരദൂഷണം അശ്ലീലം കള്ളം
ഹാസ്യത്തില്‍ പൊതിഞ്ഞു
വിളമ്പും ബ്ലോഗ്ഗര്‍, ഞാന്‍ ഒരു
അപ്രഖ്യാപിത രാഷ്ട്രീയ
ബ്ലോഗ്ഗര്‍!
(എന്റെ സൃഷ്ടികള്‍:)
കണ്ണീരില്‍ ചാലിച്ച
പ്രവാസം-
വിറ്റ് കച്ചവടമാക്കും
ബ്ലോഗ്ഗര്‍
വൃത്തവും അലങ്കാരവുമന്യേ
പദങ്ങള്‍ വളച്ചോടിക്കും
ബ്ലോഗ്ഗര്‍
(ഉപഹാരങ്ങള്‍:)
ആവക ഈവക അവാര്‍ഡുകള്‍
ഏറ്റു വാങ്ങിയ ബ്ലോഗ്ഗര്‍
പോന്നാട തങ്കഅങ്കി ഒപ്പം
ആട്ടുംതുപ്പും ലഭിച്ച
ബ്ലോഗ്ഗര്‍
(പലവക:)
രാഷ്ട്രീയം സാമൂഹ്യം
മതപരം
എന്നിവതന് മൊത്ത
വ്യാപാരിയാം
തിരക്കുള്ള ബ്ലോഗ്ഗര്‍, വേദികള്‍
പ്രകമ്പനം കൊള്ളിക്കും
ഉത്ഘാടകന്‍ ബ്ലോഗ്ഗര്‍
(കമന്റുകള്‍:)
കമന്റുകള്‍ പെരുമഴയായി
കുട്ടയില്‍ ചുമക്കും
ബ്ലോഗ്ഗര്‍
വിമര്‍ശനങ്ങള്‍ പുച്ഛിച്ചു
കാറ്റില്‍ പറത്തും
ബ്ലോഗ്ഗര്‍
(മാനസാന്തരം:)
കുറ്റബോധത്താല്‍ എഴുത്ത്
നിര്‍ത്തിയ ബ്ലോഗ്ഗര്‍, എന്നാല്‍
എഴുതിയാല്‍ തീരാത്ത
ചിന്തകള്‍
പേറി നടക്കും ബോഗ്ഗര്‍
(മാപ്പ്:)
എഴുതിയതും പറഞ്ഞതും
പകുതി തെറ്റ്, പറയാന്‍
ഇരുന്നതും പകുതി തെറ്റ്
തെറ്റ് വിശ്വസിച്ചവര്‍
പകുതി പേരും, ബ്ലോഗ്ഗറെ
സ്നേഹിച്ചത് പകുതി തെറ്റ്
(വേണ്ടത് എന്ത്):
ചിന്തകളെ രാകി ഇണക്കി
വാക്കുകള്‍ കോര്‍ക്കുമ്പോള്‍
നോവിന് മധുരം
വിളമ്പാതിരിക്കാം
അസത്യവും കാപട്യവും
കലര്‍ത്താതിരിക്കാം,
കമന്റുകള്‍ക്കായി അഭിമാനം
കളയാതിരിക്കാം,
പകര്‍ത്തിയെഴുത്തു
നടത്താതിരിക്കാം
(അപ്പോള്‍):
സ്നേഹവും കാവ്യവും
ഒന്നായി ഒഴുകുമ്പോള്‍
വായനകള്‍ വീണ്ടും
തുടര്‍ക്കഥ ആകുമ്പോള്‍
കണ്ണും കാതും നാക്കും
നന്മകളാല് വിളങ്ങുമ്പോള്‍
ആകും... ഞാനൊരു
സൂപ്പര്‍ ബ്ലോഗ്ഗര്‍!!!
(സൂപ്പര്‍ ഹിറ്റ്:)
സാഹിത്യവും കലയും
വാരി പുണര്‍ന്നിട്ടു നവ
ദൃശ്യ കലകള്‍ അരങ്ങില്‍
ജ്വലിക്കുമ്പോള്‍ ആകും
മറ്റൊരു ക്ലാസ്സിക് ഹിറ്റ്!
(മീറ്റ്:)
വിരസ പ്രഭാക്ഷകര്, വിമൂക മനസ്സുമായി
നിസ്സംഗത ഉണര്‍ത്താതിരുന്നാല്‍
നാട്യങ്ങള്‍ അണിയാതിരുന്നാല്‍
നിഴലുകള്‍ കാണാതിരുന്നാല്‍
അതൊരു സൂപ്പര്‍ ബ്ലോഗ്ഗര്‍ മീറ്റ്!)
(അപ്പോള്‍ ഞാന്‍:)
ഇതാണ് നമ്മ പറഞ്ഞ
ബ്ലോഗ്ഗര്‍, വായില്‍
തോന്നുത്തത് കോതയ്ക്ക് പാട്ട്
എന്നത് അന്വര്‍ത്ഥമാക്കുന്ന
ഒരു തരികിട ബ്ലോഗ്ഗര്‍!!!
(((((((((((O)))))))))
ReplyDeleteസൂപ്പര്‍ ബ്ലോഗൂ തേങ്ങ എന്റെ വഹ.... :)
ഇതാണ് നമ്മ പറഞ്ഞ
ReplyDeleteബ്ലോഗ്ഗര്‍, വായില്‍
തോന്നുത്തത് കോതയ്ക്ക് പാട്ട്
എന്നത് അന്വര്‍ത്ഥമാക്കുന്ന
ഒരു തരികിട ബ്ലോഗ്ഗര്‍!!!
അപ്പൊ പറഞ്ഞതെല്ലാം പാതി വഴിയില്‍
ഹൊ
ReplyDeleteഎന്തൊരു ബ്ലോഗ്ഗര്‍!!!!!!!!!!!!!!!!!!!!
ഈ തരികിട ബ്ലോഗ്ഗിലേക്ക് വന്നു വാക്കുകള്‍ കോറിയിട്ട Arunlal Mathew || ലുട്ടുമോന്, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, ഷാജു അത്താണിക്കല്‍ ക്ക് വളരെ നന്ദി!!
ReplyDeleteഹഹ...
ReplyDeleteഈ കവിത കലക്കി...
ആദ്യത്തെ വരവ് നിരാശപ്പെടുത്തിയില്ല...
ആശംസകള്‍..
kalakkindu tto... nalla favana undu,,,
ReplyDelete