Monday 10 October 2011

ഞാന്‍ ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍ (കവിത)


ഞാന്‍ ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍


(എന്നെ പറ്റി:)

ഞാനൊരു ബ്ലോഗ്ഗര്‍, സൂപ്പര്‍ ബ്ലോഗ്ഗര്‍
എല്ലാം തികഞ്ഞ ബ്ലോഗ്ഗര്‍
കഥകള്‍ കവിതകള്‍ ലേഖനങ്ങള്‍
സൃഷ്ടിച്ചു അമ്മാനമാടും ബ്ലോഗ്ഗര്‍!
മിനിറ്റിനു രണ്ടണ്ണം പോസ്റ്റും 
ചുറുചുറുക്കുള്ള ബ്ലോഗ്ഗര്‍



(എന്‍റെ പ്രത്യേകത:)

പരദൂഷണം അശ്ലീലം കള്ളം
ഹാസ്യത്തില്‍ പൊതിഞ്ഞു
വിളമ്പും ബ്ലോഗ്ഗര്‍, ഞാന്‍ ഒരു 
അപ്രഖ്യാപിത രാഷ്ട്രീയ ബ്ലോഗ്ഗര്‍!


(എന്‍റെ സൃഷ്ടികള്‍:)

കണ്ണീരില്‍ ചാലിച്ച പ്രവാസം-
വിറ്റ് കച്ചവടമാക്കും ബ്ലോഗ്ഗര്‍
വൃത്തവും അലങ്കാരവുമന്യേ
പദങ്ങള്‍  വളച്ചോടിക്കും ബ്ലോഗ്ഗര്‍


(ഉപഹാരങ്ങള്‍:)

ആവക ഈവക അവാര്‍ഡുകള്‍
ഏറ്റു വാങ്ങിയ ബ്ലോഗ്ഗര്‍
പോന്നാട തങ്കഅങ്കി ഒപ്പം
ആട്ടുംതുപ്പും ലഭിച്ച ബ്ലോഗ്ഗര്‍


(പലവക:)

രാഷ്ട്രീയം സാമൂഹ്യം മതപരം
എന്നിവതന്‍ മൊത്ത വ്യാപാരിയാം
തിരക്കുള്ള ബ്ലോഗ്ഗര്‍, വേദികള്‍
പ്രകമ്പനം കൊള്ളിക്കും
ഉത്ഘാടകന്‍ ബ്ലോഗ്ഗര്‍


(കമന്‍റുകള്‍:)

കമന്‍റുകള്‍ പെരുമഴയായി
കുട്ടയില്‍ ചുമക്കും ബ്ലോഗ്ഗര്‍
വിമര്‍ശനങ്ങള്‍ പുച്ഛിച്ചു
കാറ്റില്‍ പറത്തും ബ്ലോഗ്ഗര്‍


(മാനസാന്തരം:)

കുറ്റബോധത്താല്‍ എഴുത്ത്
നിര്‍ത്തിയ ബ്ലോഗ്ഗര്‍, എന്നാല്‍
എഴുതിയാല്‍ തീരാത്ത ചിന്തകള്‍
പേറി നടക്കും ബോഗ്ഗര്‍


(മാപ്പ്:)

എഴുതിയതും പറഞ്ഞതും
പകുതി തെറ്റ്, പറയാന്‍
ഇരുന്നതും പകുതി തെറ്റ്
തെറ്റ് വിശ്വസിച്ചവര്‍
പകുതി പേരും, ബ്ലോഗ്ഗറെ
സ്നേഹിച്ചത് പകുതി തെറ്റ്


(വേണ്ടത് എന്ത്):

ചിന്തകളെ രാകി ഇണക്കി
വാക്കുകള്‍ കോര്‍ക്കുമ്പോള്‍
നോവിന്‍ മധുരം
വിളമ്പാതിരിക്കാം
അസത്യവും കാപട്യവും
കലര്‍ത്താതിരിക്കാം,
കമന്റുകള്‍ക്കായി അഭിമാനം
കളയാതിരിക്കാം,
പകര്‍ത്തിയെഴുത്തു
നടത്താതിരിക്കാം  


(അപ്പോള്‍):

സ്നേഹവും കാവ്യവും
ഒന്നായി ഒഴുകുമ്പോള്‍
വായനകള്‍ വീണ്ടും
തുടര്‍ക്കഥ ആകുമ്പോള്‍
കണ്ണും കാതും നാക്കും
നന്മകളാല്‍ വിളങ്ങുമ്പോള്‍
ആകും... ഞാനൊരു
സൂപ്പര്‍ ബ്ലോഗ്ഗര്‍!!!


(സൂപ്പര്‍ ഹിറ്റ്‌:)

സാഹിത്യവും കലയും
വാരി പുണര്‍ന്നിട്ടു നവ 
ദൃശ്യ  കലകള്‍ അരങ്ങില്‍
ജ്വലിക്കുമ്പോള്‍ ആകും
മറ്റൊരു ക്ലാസ്സിക്‌ ഹിറ്റ്‌! 


(മീറ്റ്‌:)

വിരസ പ്രഭാക്ഷകര്‍, വിമൂക മനസ്സുമായി
നിസ്സംഗത ഉണര്‍ത്താതിരുന്നാല്‍
നാട്യങ്ങള്‍ അണിയാതിരുന്നാല്‍
നിഴലുകള്‍ കാണാതിരുന്നാല്‍
അതൊരു സൂപ്പര്‍ ബ്ലോഗ്ഗര്‍ മീറ്റ്‌!)


(അപ്പോള്‍ ഞാന്‍:)

ഇതാണ് നമ്മ പറഞ്ഞ
ബ്ലോഗ്ഗര്‍, വായില്‍
തോന്നുത്തത് കോതയ്ക്ക് പാട്ട്
എന്നത് അന്വര്‍ത്ഥമാക്കുന്ന
ഒരു തരികിട ബ്ലോഗ്ഗര്‍!!!




6 comments:

  1. (((((((((((O)))))))))

    സൂപ്പര്‍ ബ്ലോഗൂ തേങ്ങ എന്റെ വഹ.... :)

    ReplyDelete
  2. ഇതാണ് നമ്മ പറഞ്ഞ
    ബ്ലോഗ്ഗര്‍, വായില്‍
    തോന്നുത്തത് കോതയ്ക്ക് പാട്ട്
    എന്നത് അന്വര്‍ത്ഥമാക്കുന്ന
    ഒരു തരികിട ബ്ലോഗ്ഗര്‍!!!

    അപ്പൊ പറഞ്ഞതെല്ലാം പാതി വഴിയില്‍

    ReplyDelete
  3. ഹൊ
    എന്തൊരു ബ്ലോഗ്ഗര്‍!!!!!!!!!!!!!!!!!!!!

    ReplyDelete
  4. ഈ തരികിട ബ്ലോഗ്ഗിലേക്ക് വന്നു വാക്കുകള്‍ കോറിയിട്ട Arunlal Mathew || ലുട്ടുമോന്‍, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, ഷാജു അത്താണിക്കല്‍ ക്ക് വളരെ നന്ദി!!

    ReplyDelete
  5. ഹഹ...
    ഈ കവിത കലക്കി...
    ആദ്യത്തെ വരവ് നിരാശപ്പെടുത്തിയില്ല...
    ആശംസകള്‍..

    ReplyDelete
  6. kalakkindu tto... nalla favana undu,,,

    ReplyDelete