വയസ്സ് ഏകദേശം ഇരുപത്തിഏഴു ആകാറായി, പ്രതേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാതെ കടന്നു പോയപ്പോഴാണ് അയാള്‍ ആ കെണിയില്‍ വീണത്. വീട്ടുകാരും മൂന്നാമനും വിരിച്ച വലയില്‍ അയാള്‍ പാവം കുരുങ്ങി. അങ്ങനെ ആ കുരുക്ക് വിദ്യാ സമ്പന്നയായ, കാഴ്ചക്ക് മോശമില്ലാത്ത, എന്നാല്‍ സര്‍വ്വാഭരണഭൂഷയായ അവളുടെ കഴുത്തില്‍ മറ്റുള്ളവര്‍ ശുഭ ദിനമെന്നു വിശേഷിപ്പിച്ച ആ സുദിനത്തില്‍ ചാര്‍ത്തുമ്പോള്‍ ഷോ റൂമില്‍ നിന്ന് പുതിയ വാഹനം വാങ്ങിയ പോലെയുള്ള സന്തോഷമായിരുന്നു അയാള്‍ക്ക് .

വര്‍ണ്ണങ്ങള്‍ വിടര്‍ത്തി എന്റെ സ്വപ്നങ്ങള്‍, കാഴ്ചപ്പാടുകള്‍, നിഴലുകള്‍,പ്രതീക്ഷകള്‍, ആവലാതികള്‍, നോവുകള്‍,പകലുകള്‍, ഇരവുകള്‍, ഈ ജന്മം തന്നെയും അക്ഷരക്കൂട്ടിലേക്ക് പകര്‍ത്തുമ്പോള്‍ കൂട്ടിനായി ആകാശം നിറയെ നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു, ഹൃദയം നിറയെ സ്നേഹം ഉണ്ടായിരുന്നു, ചുണ്ടില്‍ പുഞ്ചിരി ഉണ്ടായിരുന്നു, കണ്ണില്‍ നനവുകള്‍ ഉണ്ടായിരുന്നു, എന്റെ ലോകത്തേക്ക് നിങ്ങള്‍ക്കും സ്വാഗതം.....