നേരം പുലര്‍ന്നെന്നു തോന്നുന്നു, ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി. വീട്ടില്‍ വാച്ചോ ക്ലോകോ ഇല്ല, എന്നിരുന്നാലും മുറ്റത്തിറങ്ങി നിന്നാല്‍ സ്കൂള്‍ കുട്ടികളുടെയും, ജോലിക്ക് പോകുന്നവരേയും കണ്ടു നിന്നാല്‍ കൃത്യം എത്ര സമയം ആയി എന്ന് മനസ്സിലാവും. ചെല്ലപ്പനാശാരി ആണ് അവസാനമായി ഈ ഇടവഴിയിലുടെ പോകാറു, അപ്പോള്‍ സമയം ഒമ്പത് മണി ആയിട്ടുണ്ടാവും. അത് ഴിഞ്ഞിട്ടാണ് എന്റെ കുളിക്കാനായുള്ള യാത്ര. പതിവ് പോലെ ഞാന്‍ മുന്‍വശത്തുള്ള ചെറിയ ഗേറ്റില്‍ ചാരി വഴി പോക്കരെ കണ്ടു നില്‍ക്കുകയായിരുന്നു.

വര്‍ണ്ണങ്ങള്‍ വിടര്‍ത്തി എന്റെ സ്വപ്നങ്ങള്‍, കാഴ്ചപ്പാടുകള്‍, നിഴലുകള്‍,പ്രതീക്ഷകള്‍, ആവലാതികള്‍, നോവുകള്‍,പകലുകള്‍, ഇരവുകള്‍, ഈ ജന്മം തന്നെയും അക്ഷരക്കൂട്ടിലേക്ക് പകര്‍ത്തുമ്പോള്‍ കൂട്ടിനായി ആകാശം നിറയെ നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു, ഹൃദയം നിറയെ സ്നേഹം ഉണ്ടായിരുന്നു, ചുണ്ടില്‍ പുഞ്ചിരി ഉണ്ടായിരുന്നു, കണ്ണില്‍ നനവുകള്‍ ഉണ്ടായിരുന്നു, എന്റെ ലോകത്തേക്ക് നിങ്ങള്‍ക്കും സ്വാഗതം.....