Monday, 4 April 2011

അരാഷ്ട്രീയം (കവിത)


വിമര്‍ശനം, പരിഹാസം, അക്ക്രോശം 
ഇവ മൊത്തവിലക്ക് കച്ചവടം 
കുരുക്ഷേത്രം, കൊടിപട, പോര്‍ക്കളം 
തുടങ്ങിയവര്‍ താന്‍ പ്രായോജകര്‍ .

പേരെന്തെന്നു ചോദിച്ചാല്‍, നിന്‍റെ അച്ഛന്റെ 
പേരെനിക്ക് അറിയാമെന്ന് മറുപടി, 
ഹാ കഷ്ടം, ദുര്‍ഗന്ധം സഹിച്ചിട്ടും നേതാവിന്‍റെ 
വായ്ക്കുള്ളില്‍  ഗീര്‍വാണം തിരയുന്നു ചിലര്‍

വികസനം, വാണിഭം, അഴിമതി എന്നിങ്ങനെ 
വാക്കുകള്‍, നിര്‍ലോഭം നിരന്തരം നിര്‍ഭയം 
തട്ടി വിട്ടങ്ങനെ കേമനായി വിലസുന്നൊരു
സ്ഥാനാര്‍ഥി, അകമേ പുച്ഛിച്ചു ഊറിച്ചിരിച്ചു

കട്ടു തിന്നുമ്പോള്‍ ഞാന്‍ പകുതി തരില്ല, ഒരിക്കലും 
വികസിച്ചു എന്‍റെ കീശകീറിയാലും, അല്പവും
മധുച്ചഷകങ്ങള്‍ നിറഞ്ഞു ഒഴുകിയാലും, തരില്ല 
അധികാരം വിട്ടോഴിയുകയുമില്ല, ഒരിക്കലും

ജയ് വിളിച്ചു നടന്ന ജനം, നാവ് നനയ്ക്കാന്‍, ഒരു
തുള്ളി വെള്ളം അന്വേഷിച്ചപ്പോള്‍,  പൈപ്പ് ചോര്‍ച്ച..
രണ്ടു വെള്ളി തുട്ടിനായി സഹകരണ സംഘത്തിന്റെ 
വാതിലില്‍ വെള്ളിയാഴ്ചകള്‍ വരെ ഓരോ വാരവും!

വിഷണ്ണനായി നേതാവിന്‍റെ വീട്ടിലെത്തി, പാര്‍ട്ടി 
മാറിയ  വിവരം അറിയിച്ചു പൊട്ടി കരഞ്ഞ നേതാവ്
അവഗണനയുടെ കണക്കുകള്‍ എഴുതി കാട്ടി, ഇത്രയും 
നാള്‍ താന്‍ ചെയ്തത് തെറ്റെന്നു ഏറ്റു  പറഞ്ഞു

തലയും താഴ്ത്തി മടങ്ങി, 
ആവേശം ലവലേശം ഇല്ലാതെ 
ജോലിയും സമയവും ഉപേക്ഷിച്ചു, 
രാഷ്ട്രീയ പ്രബുദ്ധത  ഉത്ഘോഷിച്ച്
 ജീവിച്ചു തീര്‍ത്ത ഒരു പാവം അനുഭാവി, 
തലയില്‍ സ്വന്തം കൈ വച്ചു മയങ്ങി!
തലയില്‍ സ്വന്തം കൈ വച്ചു മയങ്ങി!  




No comments:

Post a Comment