Wednesday, 11 July 2012

ന്യായ വിധി (മിനിക്കഥ)




കോടതിക്കൂടിനുള്ളിലും അയാള്‍ ശാന്തനായിരുന്നു. അല്ലേലും തല പോകുന്ന കേസ് ഒന്നും അല്ലല്ലോ..ചെറിയ പെറ്റി കേസ് തന്നെ..കോടതിക്ക് പുറത്തു അഞ്ഞൂറ് രൂപയ്ക്കു തീരാവുന്ന കാര്യം..എന്നിട്ടും തന്‍റെ ആത്മാഭിമാനം ഓര്‍ത്തു അയാള്‍ കുറ്റം നിരാകരിച്ചു. കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 

'നിങ്ങള്ക്ക് എന്തെങ്കിലും പറയാനുണ്ടോ?'

'സാര്‍, ഈ കുറ്റം ആരോപിക്കപെടുന്ന സമയത്ത് ഞാന്‍ എവിടെ പോവുകയായിരുന്നു എന്ന് ബഹുമാനപെട്ട കോടതി മനസ്സിലാക്കണം. ഞാന്‍ അമ്മായിഅമ്മയുടെ വീട്ടില്‍ നിന്നും ഭാര്യയെ വിളിക്കാന്‍ പോവുകയായിരുന്നു, ഇനി സാര്‍ പറ ഞാന്‍ ഓവര്‍ സ്പീഡ്‌ ആയിരുന്നോ'

ആ കേസില്‍ പ്രതിയെ വെറുതെ വിട്ടു വിധി പ്രസ്താവിക്കുമ്പോള്‍, ആദ്യമായി തനിക്ക് ഉറപ്പുള്ള ഒരു വിധി ന്യായം പ്രസ്താവിച്ച ആശ്വാസമായിരുന്നു ജഡ്ജിയുടെ മുഖത്ത്!  

No comments:

Post a Comment